പുനര്‍മൂല്യനിര്‍ണയത്തിലൂടെ മലപ്പുറം ഗേള്‍ഡ് സ്‌കൂളിന് നൂറ് ശതമാനം വിജയം

പുനര്‍മൂല്യനിര്‍ണയത്തിലൂടെ മലപ്പുറം ഗേള്‍ഡ് സ്‌കൂളിന് നൂറ് ശതമാനം വിജയം

മലപ്പുറം: എസ്.എസ്.എല്‍.സി പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണയ ഫലം വന്നതോടെ മലപ്പുറം ഗവ. ഗേള്‍സ് ഹൈസ്‌കൂളിന് നൂറ് ശതമാനം വിജയം. 404ല്‍ ഒരു കുട്ടി സോഷ്യല്‍ സയന്‍സില്‍ തോറ്റതിനാല്‍ സ്‌കൂളിന് നൂറ് ശതമാനം നഷ്ടമായിരുന്നു. പുനര്‍ മൂല്യനിര്‍ണയ ഫലം വന്നതോടെ സ്‌കൂളിനിത് ചരിത്ര നേട്ടംകൂടിയായി. ആദ്യമായാണ് മലപ്പുറം നഗരത്തിലെ ഈ സര്‍ക്കാര്‍ വിദ്യാലയം നൂറ് ശതമാനം വിജയം നേടുന്നത്. മലപ്പുറം മണ്ഡലത്തില്‍ നിന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി തെരഞ്ഞെടുത്ത ഈ അധ്യായന വര്‍ഷത്തില്‍ തന്നെ ചരിത്രനേട്ടം കൈവരിച്ച വിദ്യാര്‍ഥികളെയും അധ്യാപകരെയും പി. ഉബൈദുല്ല എം.എല്‍.എയും നഗരസഭാധ്യക്ഷ സി.എച്ച് ജമീലയും അഭിനന്ദിച്ചു.

Sharing is caring!