നവീകരിച്ച കോണ്ടോട്ടി കിഴിശ്ശേരി റോഡ് ഉദ്ഘാടനം ചെയ്തു

അമീര്‍
നവീകരിച്ച കോണ്ടോട്ടി കിഴിശ്ശേരി റോഡ് ഉദ്ഘാടനം ചെയ്തു

കൊണ്ടോട്ടി: ഏറെ കാലമായി യാത്രക്കാരുടെയും നാട്ടുകാരുടെയും ദുരിതമായി തുടര്‍ന്ന കൊണ്ടോട്ടി അരീക്കോട് റോഡ് പുനരുദ്ധാരണം ചെയ്തു. പരപ്പനങ്ങാടി അരിക്കോട് റോഡില്‍ കൊണ്ടോട്ടി മുതല്‍ എക്കാപറമ്പ് വരെയുള്ള രണ്ടര കിലോമീറ്റര്‍ ആണ് 2017 18 സാമ്പത്തിക വര്‍ഷത്തിലെ ബഡ്ജറ്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണം ചെയ്തത്. ഉദ്ഘാടനം ടി.വി.ഇബ്രാഹിം എം.എല്‍.എ നിര്‍വഹിച്ചു.

ഏറെ കാലമായി പൊട്ടിപൊളിഞ്ഞു കിടക്കുകയായിരുന്ന ഈ റോഡിന്റെ നവീകരണം താന്‍ ജനപ്രധിനിധിയായി അധികാരമേറ്റതു മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയ ആവശ്യമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൊളികേണ്ടി വന്ന റോഡ് പണി കഴിഞ്ഞിട്ടും ഏറെ കാലം പൊളിഞ്ഞു തന്നെ കിടന്നത് ഗതാഗത കുരുക്കുകള്‍ക്കും യാത്ര ക്ലേശങ്ങള്‍ക്കും വഴി വെച്ചിരുന്നു. റോഡിന്റെ നവീകരണം യാത്രക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.

ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി. നാടിക്കുട്ടി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരയ സി.മുഹമ്മദ് റാഫി ,അബ്ദുസ്സലാം ,എം.എ റഹിം ,റഹ്മത്ത് , അടുങ്ങന്‍, അഡ്വ: പി.ഇ.മൂസ ആസിഫ് ,വെട്ടൊടന്‍ അലി ,നൗഷാദ് മുള്ളുങ്ങല്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!