11വയസ്സുകാരന്‍ വാഹനാപകടത്തില്‍ മരിച്ചു

11വയസ്സുകാരന്‍  വാഹനാപകടത്തില്‍  മരിച്ചു

ചങ്ങരംകുളം:അകലാട് അപകത്തില്‍ പെട്ട ഉദിനുപറമ്പ് സ്വദേശിയായ വിദ്യാര്‍ത്ഥിയും മരിച്ചു.
ചങ്ങരംകുളം ഉദിനുപറമ്പ് സ്വദേശി മങ്ങാടിപ്പുറത്ത് സിദ്ധിക്കിന്റെ മകന്‍ സല്‍മാന്‍(11)ആണ് വെള്ളിയാഴ്ച വൈകിയിട്ട് മൂന്ന് മണിയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വ്യാഴാഴ്ച കാലത്ത് ഏഴ് മണിയോടെ ചാവക്കാടിനടുത്ത് അകലാട് മുന്നയിനിയില്‍ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ വെളിയംകോട് സ്വദേശി കരുവീട്ടില്‍ അബ്ദുല്‍ നാസര്‍ വ്യാഴാഴ്ച തന്നെ മരിച്ചിരുന്നു.
സഹയാത്രികനായിരുന്ന സല്‍മാനെ ഗുരുതരാവസ്ഥയില്‍ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ പ്രേശിപ്പിച്ചിരുന്നു.

കക്കിടിപ്പുറം അല്‍ഫലാഹ് സ്‌കൂളില്‍ ആറാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച സല്‍മാന്‍.
മരിച്ച നാസറിന്റെ മകന്റെ സുന്നത്ത് കര്‍മത്തിനായി പഞ്ചവടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ബന്ധുക്കളുമൊത്തുള്ള യാത്രയിലായിരുന്നു അപകടം.

Sharing is caring!