വേള്‍ഡ്കപ്പ് ഫുട്‌ബോള്‍; മലപ്പുറം ഫാന്‍സ് ഡിബേറ്റ് ഞായറാഴ്ച മലപ്പുറത്ത്

മലപ്പുറം: റഷ്യന്‍ വേള്‍ഡ് കപ്പിനെ സ്വാഗതം ചെയ്ത് മലപ്പുറം ഫുട്ബാള്‍ ലവേഴ്‌സ് ഫോറം പ്രീതി സില്‍ക്‌സുമായി സഹകരിച്ച് മെയ് 27ഞായറാഴ്ച വൈകീട്ട് 4 മണിക്ക് മലപ്പുറം കിഴക്കേതലയില്‍ എസ്.ബി.ഐ. ബാങ്ക് പരിസരത്ത് വെച്ച് വേള്‍ഡ് കപ്പിന്റെ ചരിത്രത്തെ ആസ്പദമാക്കി ക്വിസ് മല്‍സരവും റഷ്യന്‍ വേള്‍ഡ് കപ്പ് സാധ്യതകള്‍ എന്ന വിഷയത്തില്‍ ഫാന്‍സ് ഡിബേറ്റും സംഘടിപ്പിക്കും.
ഫാന്‍സ് ഡിബേറ്റില്‍ അര്‍ജ്ജന്റീന, ബ്രസീല്‍, ജര്‍മ്മനി, സ്‌പെയിന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍,ഇംഗ്ലണ്ട്, ബെല്‍ജിയം, സൗദി അറേബ്യ, തുടങ്ങിയ വിവിധ ടീമുകളുടെ ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ തങ്ങളുടെ ടീമുകളുടെ സാധ്യതകളെക്കുറിച്ച് സംസാരിക്കും.
പരിപാടിയില്‍ എല്ലാവര്‍ക്കും പങ്കെടുക്കാമെന്ന് മലപ്പുറം ഫുട്ബാള്‍ ലവേഴ്‌സ് ഫോറം ചെയര്‍മ്മാന്‍ ഉപ്പൂടന്‍ ഷൗക്കത്ത്, കണ്‍ വീനര്‍ ഷക്കീല്‍ പുതുശേരി, ജവഹര്‍ അലി, സമീര്‍ പണ്ടാറക്കല്‍, നജീബ്, മുസ്തഫ പള്ളിത്തൊടി എന്നിവര്‍ അറിയിച്ചു
RECENT NEWS

കയ്യില്‍ അഞ്ചുപൈസയില്ലാതെ തൃശൂരില്‍നിന്നും മലപ്പുറത്തേക്ക് ഓട്ടോവിളിച്ച് 27കാരിയായ യുവതി
മലപ്പുറം: കയ്യില്ഒരുപൈസയില്ലാതെ പൈസയില്ലാതെ തൃശൂരില്‍നിന്നും മലപ്പുറത്തേക്ക് ഓട്ടോവിളിച്ച് 27കാരിയായ യുവതി. കയ്യില്‍ 2000ത്തിന്റെ നോട്ടാണെന്ന് പറഞ്ഞ് വഴിയില്‍വെച്ച് ഓട്ടോ ഡ്രൈവറെകൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു. ചങ്ങരംകുളത്തെത്തിയപ്പോള് [...]