കയ്യടി നേടി അര്‍ജന്റീന ആരാധകര്‍

കയ്യടി നേടി അര്‍ജന്റീന ആരാധകര്‍

കരുവാരക്കുണ്ട്: ലോകകപ്പില്‍ പങ്കെടുക്കുന്ന രാജ്യത്തേക്കാള്‍ ആവേശമാണ് മലപ്പുറത്തിന്റെ പല തെരുവുകളിലും. ബ്രസീലിനും അര്‍ജന്റീനക്കുമാണ് അതില്‍ കൂടുതലായും ആരാധകരുള്ളത്. കളത്തിലുള്ളതിനേക്കാള്‍ വാശിയാണ് മലപ്പുറത്തിന്റെ തെരുവുകളിലുണ്ടാവാറുള്ളത്. പലപ്പോഴും ആരാധകര്‍ തമ്മിലുള്ള മത്സരം പ്രകടിപ്പിക്കുന്നത് കൂറ്റന്‍ ഫ്‌ളക്‌സുകളും പതാകകളും സ്ഥാപിച്ചാണ്.

ഒരു ടീമിന്റ ആരാധകര്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിനേക്കാള്‍ വലുത് സ്ഥാപിച്ചാണ് ഇവര്‍ തങ്ങളുടെ ഇഷ്ടം പ്രകടിപ്പിക്കുക. അടുത്ത സുഹൃത്തുക്കളാണെങ്കിലും ലോകകപ്പ് സമയത്ത് ഇരു ടീമിന്റെ ആരാധകരും കടുത്ത വാശിയിലുമാവും. എന്നാല്‍ എതിര്‍ ടീമിന്റെ ആരാധകരെ കൊണ്ട് വരെ കയ്യടിപ്പിക്കുന്ന പ്രവര്‍ത്തിയാണ് കരുവാരക്കുണ്ട് പുന്നക്കാട്ടിലെ ആരാധകര്‍ ചെയതത്. ഫ്‌ളകസ് സ്ഥാപിക്കാനായി പിരിച്ചെടുത്ത തുക മുഴുവന്‍ അവര്‍ നിര്‍ധന യുവാവിന്റെ ചികിത്സാ സഹായത്തിനായി കൈമാറി. ഇരു വൃക്കകളും തകരാറിലായ 38 കാരന്‍ പിസി ശിഹാബിന്റെ ചികിത്സാ ചെലവിലേക്കാണ് തുക മുഴുവന്‍ കൈമാറയിത്. ആരാധകരുടെ നന്മ സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്.

Sharing is caring!