കോഡൂരിലെ അംഗന്‍വാടി കുട്ടികള്മെട്രോ ട്രെയിനില്‍ യാത്രക്ക്പോയി

കോഡൂര്‍: കൊച്ചുകുട്ടികളുടെ മാനസിക ഉല്ലാസത്തിനായി ഒറ്റത്തറയില്‍ അങ്കണവാടി കുട്ടികള്‍ക്കും ഉല്ലാസയാത്രയൊരുക്കി. ഒറ്റത്തറ അങ്കണവാടിയിലെ മുപ്പതോളം കുട്ടികളും അവരെ പരിചരിക്കുന്നതിന് അവരുടെ അമ്മമാരുമടങ്ങുന്ന സംഘമാണ് ഉല്ലാസയാത്രപോയത്. അങ്കണവാടി കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും യാത്ര ഏറെകൗതുകം നിറഞ്ഞകാഴ്ചയായി.
തൃശൂര്‍ മൃഗശാല, നെടുമ്പാശ്ശേരി വിമാനത്താവളം, ലുലു ഹൈപര്‍മാര്‍ക്കറ്റ്, മട്ടാഞ്ചേരി കൊട്ടാരം എന്നിവ സന്ദര്‍ശിച്ച സംഘം മെട്രോ ട്രെയിനിലും മറൈന്‍ഡ്രൈവിലെ ബോട്ടിലും യാത്രയും നടത്തി.
പഞ്ചായത്തംഗം മച്ചിങ്ങല്‍ മുഹമ്മദ്, അങ്കണവാടി വര്‍ക്കര്‍ ജൂമൈലത്ത് മേക്കല്‍, ഹെല്പര് രജനി മൂന്നാംപടിയന്‍, വെല്‍ഫയര്‍ കമ്മിറ്റി അംഗം റഫീഖ് പാട്ടുപാറ തുടങ്ങിയവര്‍ ഉല്ലാസയാത്രക്ക് നേതൃത്വം നല്കി.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]