കാച്ചിനിക്കാട്ടെ റമദാന് സ്പെഷ്യല്‍ അച്ചാര്‍ വില്പനാ കേന്ദ്രം പൂട്ടിച്ചു
മലപ്പുറം: റമസാനില്‍ നോമ്പ് തുറന്നതിന് ശേഷം പ്രവര്‍ത്തിക്കുന്ന കാച്ചിനിക്കാട്ടെ അച്ചാര്‍ വില്പന കേന്ദ്രം അടച്ചുപൂട്ടി. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ജില്ലാ ഭരണകൂടവും ഭക്ഷ്യസുരക്ഷാ, ആരോഗ്യ വകുപ്പുകളാണ് പരിശോധന നടത്തി അടപ്പിച്ചത്. ഡെപ്യൂട്ടി കലക്ടര്‍ എ ജെ അരുണിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സാമ്പിളുകള്‍ കസ്റ്റഡിയിലെടുത്തു. രണ്ട് സ്റ്റാളുകള്‍ക്ക് ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ്, പഞ്ചായത്ത് ലൈസന്‍സ് എന്നിവ ഇല്ലെന്ന് കണ്ടെത്തി. ആരോഗ്യവകുപ്പ് ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ യു കെ കൃഷ്ണന്, ഭാസ്കരന് തൊടുമണ്ണില്‍, ഫുഡ് സേഫ്റ്റി ഓഫിസര്‍ കെ ജി രമിത, ജെ എച്ച് ഐ സി. ജയപ്രകാശ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. നോമ്പ് തുറന്ന ഉടനെയാണ് ഇവിടെ ഉപ്പിലിട്ടതും അച്ചാറുകളും വില്പന നടത്തിയിരുന്നത്. പ്രത്യേക കൂട്ട് ചേര്‍ത്ത് തയ്യാറാക്കുന്ന അച്ചാര്‍ വാങ്ങിക്കഴിക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ദിവസവും എത്തിയിരുന്നത്. അച്ചാറില്‍ ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന മിശ്രിതങ്ങള്‍ ആരോഗ്യത്തിന് ഹാനികരമുള്ളതാണോ എന്ന് ആരോഗ്യ വകുപ്പ് പരിശോധിക്കും.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]