ആത്മ സംസ്‌കരണത്തിലൂടെ വ്യക്തി ജീവിതം വികസിപ്പിക്കുക: അബ്ബാസലി ശിഹാബ് തങ്ങള്‍

ആത്മ സംസ്‌കരണത്തിലൂടെ  വ്യക്തി ജീവിതം വികസിപ്പിക്കുക:  അബ്ബാസലി ശിഹാബ് തങ്ങള്‍

ഹിദായ നഗര്‍: വിശ്വാസികള്‍ റമദാനില്‍ ആത്മ സംസ’ കരണത്തിലൂടെ വ്യക്തിത്വ വികാസമുണ്ടാക്കണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) സംഘടിപ്പിക്കുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം അധാര്‍മിക വഴിയില്‍ സഞ്ചരിക്കുമ്പോള്‍ ധാര്‍മികതയെ പുല്‍കാനും വ്യക്തി വിശുദ്ധി കൈവരിക്കാനും വിശ്വാസി തയ്യാറാവണമെന്നും തങ്ങള്‍ പറഞ്ഞു.
ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ട്രഷറര്‍ കെ.എം സൈതലവി ഹാജി കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. മമ്പുറം ഖത്തിബ് വി.പി അബ്ദുല്ല ക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ലഹരിയില്‍ എരിയുന്ന ന്യൂ ജെന്‍ സ്വപ്നങ്ങള്‍ എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി.
ഇസ്ഹാഖ് ബാഖവി ചെമ്മാട്, യു. ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, മുക്ര അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ദാറുല്‍ഹുദാ രജിസ്ട്രാര്‍ എം.കെ ജാബിറലി ഹുദവി സ്വാഗതവും സി.എച്ച് ശരീഫ് ഹുദവി പുതുപറമ്പ് നന്ദിയും പറഞ്ഞു.
ഇന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ റശീദലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സകാത്ത്; ഔദാര്യമോ അവകാശമോ എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. തുടര്‍ന്ന് മജ്ലിസുന്നൂര്‍ ആത്മീയ സംഗമവും നടക്കും. മജ്‌ലിസുന്നൂറിന് സംസ്ഥാന അമീര്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
26 ന് ശനിയാഴ്ച പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും.
27 ന് ഞായറാഴ്ച സമാപന സമ്മേളനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.

Sharing is caring!