കലോത്സവ എ ഗ്രേഡുകാരി മിനു രഞ്ജിത്തിന്റെ വിദ്യാഭ്യാസ ചെലവിലേക്കുള്ള യൂത്ത്‌ലീഗിന്റെ ആദ്യ ഗഡു പാണക്കാട് മുനവ്വറലി തങ്ങള്‍ കൈമാറി

കലോത്സവ എ ഗ്രേഡുകാരി മിനു രഞ്ജിത്തിന്റെ വിദ്യാഭ്യാസ  ചെലവിലേക്കുള്ള യൂത്ത്‌ലീഗിന്റെ ആദ്യ ഗഡു പാണക്കാട് മുനവ്വറലി  തങ്ങള്‍ കൈമാറി

മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍, കേരള നടനത്തില്‍ എ ഗ്രേഡ് ലഭിച്ച ആലപ്പുഴ സ്വദേശി മിനു രഞ്ജിത്തും അമ്മയും ഇന്നലെ കൊടപ്പനക്കല്‍ തറവാട്ടിലെത്തി. കലോത്സവ എ ഗ്രേഡുകാരി
മിനു രഞ്ജിത്തിന്റെ വിദ്യാഭ്യാസ ചെലവിലേക്കുള്ള യൂത്ത്‌ലീഗിന്റെ ആദ്യ ഗഡു പാണക്കാട് മുനവ്വറലി
തങ്ങള്‍ കൈമാറി. ല്‍വരുടെ വിദ്യാഭ്യാസ ചെലവുകള്‍ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് നല്‍കാമെന്ന് മുമ്പ് ഏറ്റിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹായം കൈമാറിയത്. ഇതു സംബന്ധിച്ച വിവരം പാണക്കാട് മുനവ്വറലി തങ്ങള്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ:

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍, കേരള നടനത്തില്‍ എ ഗ്രേഡ് ലഭിച്ച ആലപ്പുഴ സ്വദേശി മിനു രഞ്ജിത്തും അമ്മയും ഇന്നലെ കൊടപ്പനക്കല്‍ വന്നിരുന്നു.

വ്യക്തിഗത ഇനത്തില്‍ പങ്കെടുക്കാന്‍ സാമ്പത്തികം തടസ്സമായപ്പോള്‍ വീട് വില്‍ക്കുക മാത്രമായിരുന്നു അവര്‍ക്ക് മുമ്പിലുള്ള പോംവഴി. അവരുടെ വിദ്യാഭ്യാസ ചെലവുകള്‍ അന്ന് സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് നല്‍കാമെന്ന് പറഞ്ഞിരുന്നു.

ഇപ്പോള്‍ എസ് എസ് എല്‍ സി കഴിഞ്ഞ വേളയില്‍ അവരുടെ വിദ്യഭ്യാസ ചെലവിലേക്കുള്ള ആദ്യ ഗഡു നല്‍കി. അവര്‍ക്ക് വീട് താരസംഘടനയായ ‘അമ്മ’യാണ് നിര്‍മ്മിച്ചു നല്‍കുന്നത്.

ആലപ്പുഴ ജില്ലാ ലീഗ് പ്രസിഡന്റ് എഎം നസീര്‍,യൂത്ത് ലീഗ് പ്രസിഡന്റ് ഷാജഹാന്‍, എന്നിവരുമായി ബന്ധപ്പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് അവരെത്തിയത്.

സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റിയുടെ ഫണ്ട് അവര്‍ക്ക് കൈമാറി.മലപ്പുറം ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെ ടി അശ്‌റഫ്, ജില്ലാ യൂത്ത് ലീഗ് പ്രവര്‍ത്തക സമിതിയംഗം മുജീബ് പൂക്കത്ത് സന്നിഹിതരായിരുന്നു.

Sharing is caring!