മലപ്പുറത്തെ രണ്ട് പേര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചു

മലപ്പുറത്തെ രണ്ട് പേര്‍ക്ക്  നിപ വൈറസ് സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറത്തെ രണ്ട് പേര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ലാബിലേക്കയച്ച രക്തസാമ്പിളിന്റെ റിസള്‍ട്ട് വന്നതോടെയാണ് കോഴിക്കോട് മാത്രം സ്ഥിരീകരിച്ചിരുന്ന രോഗം മലപ്പുറത്തും സ്ഥിരീകരിച്ചത്. തിരൂരങ്ങാടിയില്‍ വൈറല്‍പനിമൂലം മൂന്നിയൂര്‍ ആലിന്‍ചുവട് പാലക്കത്തൊടുമേച്ചേരി മണികണ്ഠന്റെ ഭാര്യ സിന്ധു(36), തെന്നല മണ്ണത്തനാട്ടുകോളനിക്ക് സമീപം മണ്ണത്തനാട്ടു പടിക്കല്‍ ഉബീഷിന്റെ ഭാര്യ ഷിജിത(23) എന്നിവരുടെ മരണങ്ങളാണ് നിപ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
പനിബാധിച്ചതിനെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പരിശോധനക്കെത്തിയ സിന്ധുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയിരുന്നത്രെ. സിന്ധു മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലായിരുന്നു. തുടര്‍ന്നാണ് മരിച്ചത്.തെന്നല മണ്ണത്തനാട്ടുകോളനിക്ക് സമീപം മണ്ണത്തനാട്ടു പടിക്കല്‍ ഉബീഷിന്റെ ഭാര്യയാണ് മരിച്ച ഷിജിത(23). മക്കളില്ല.
പനിബാധിച്ചതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഞായറാഴ്ച്ച പുലര്‍ച്ചെ 1 മണിക്ക് മരിച്ചു. മാതാവ്:കാളി. അച്ഛന്‍: അയ്യപ്പന്‍.
സഹോദരന്‍: മനോജ്.

Sharing is caring!