മലപ്പുറത്തെ വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ച് എത്തിച്ച ലഹരിമരുന്ന് ഗുളികകളുമായി ബി.ബി.എ വിദ്യാര്‍ത്ഥി പിടിയില്‍

മഞ്ചേരി: മഞ്ചേരിയില്‍ ലഹരി മരുന്നായി ബി.ബി.എ വിദ്യാര്‍ത്ഥിയെ മഞ്ചേരി എക്സൈസ് പിടികൂടി. പാലക്കാട് ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി തൂതദേശത്ത് നീലത്ത് വീട്ടില്‍ അമല്‍ കൃഷ്ണന്‍ (20) ആണ് 490 നിട്രാസിപാം ടാബ്ലറ്റുമായി എക്സൈസ്റേഞ്ച് ഇന്‍സ്പെക്ടര്‍ സി.ശ്യാംകുമാറും സംഘവും അറസ്റ്റ് ചെയ്തത്. എക്സൈസ് ഇന്റലിജന്‍സിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ ലഹരി ഗുളികകളുമായി മഞ്ചേരി പാണ്ടിക്കാട് റോഡിലുള്ള പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് പിടികൂടിയത്. ജില്ലയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വില്‍പ്പനക്കെത്തിച്ച ഗുളികകളാണ് പിടിച്ചെടുത്തത്. മാനസിക വിഭ്രാന്തിക്ക് ഡോക്ടര്‍മാര്‍ കുറച്ച് നല്‍കുന്ന ഗുളികകളാണിത്.ഒരു ഗുളിക കഴിച്ചാല്‍ തന്നെ ഒരു ദിവസം മുഴുവന്‍ ഇതിന്റെ ലഹരി ലഭിക്കും എന്നതാണ് യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. കൈകാര്യം ചെയ്യാനുള്ള എളുപ്പവും ഇതിന് കാരണമാണ്. കുറിപ്പടികളില്ലാതെ കേരളത്തിലെ മെഡിക്കല്‍ഷോപ്പുകളില്‍ നിന്നും ലഭിക്കാത്തത് കൊണ്ട് പോണ്ടിച്ചേരിയില്‍ നിന്നാണ് മരുന്നുകള്‍ വാങ്ങിയത്. കോയമ്പത്തൂരില്‍ ബിബിഎയ്ക്ക് പഠിക്കുന്ന പ്രതി അവിടെ വച്ച് പരിചയപ്പെട്ട സുഹൃത്തുക്കള്‍ വഴിയാണ് ഈ മേഖലയിലേക്ക് എത്തിയത്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ ബഷീര്‍, പ്രിവന്റീവ് ഓഫീസര്‍ ഷിജുമോന്‍, പ്രിവന്റീവ് ഓഫീസര്‍ രാമന്‍കുട്ടി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സഫീറലി, രഞ്ജിത്ത്, ഉമ്മര്‍ കുട്ടി, സാജിദ്, അമ്പ് ദുള്‍ റഫീഖ്, ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
RECENT NEWS

മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്ത്താവിനെ വെട്ടി; പ്രതി പിടിയില്‍
മഞ്ചേരി: ഭാര്യയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭര്ത്താവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന് ശ്രമിച്ച സംഭവത്തില് പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ കുറുക്കന്മൂച്ചിപ്പറമ്പില് അജിത്ത് (36) [...]