മലപ്പുറം മുണ്ടക്കാടവില്‍ മരത്തിനടിയില്‍പെട്ട് ആദിവാസി യുവാവ് മരിച്ചു.

മലപ്പുറം മുണ്ടക്കാടവില്‍ മരത്തിനടിയില്‍പെട്ട്  ആദിവാസി യുവാവ് മരിച്ചു.

പൂക്കോട്ടുംപാടം: മുണ്ടക്കടവ് പുലിമുണ്ടക്കോളനിയിലെ കൃഷ്ണന്റെ മകന്‍ ശശി (28) ആണ് കാടിനകത്ത് കടന്നക്കാപ്പില്‍ വെച്ച് മരത്തിനടിയില്‍ പെട്ട് മരിച്ചത്. മരോട്ടിക്ക പറിക്കാന്‍ പോയതായിരുന്നു. കനത്ത കാറ്റില്‍ പെട്ട് ചീനി മരം കടപുഴകി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ചന്ദ്രബാബു (26)വിനെഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബിന്ദുവാണ് ശശിയുടെ ഭാര്യ. മക്കള്‍ ശ്രീജിത്, ശ്രീജേഷ്.

Sharing is caring!