മലപ്പുറവും നിപ വൈറസ് ഭീതിയില്‍

മലപ്പുറവും നിപ വൈറസ് ഭീതിയില്‍

മലപ്പുറം: മലപ്പുറത്തെ 4പനിമരണങ്ങളുടെ കാരണം
നിപ വൈറസ് ആണെന്ന സംശത്തെ തുടര്‍ന്ന് സ്ഥീകരിക്കാന്‍ പരിശോധനക്കയച്ചു. പനി ബാധിച്ച് നാലുപേര്‍ മരിച്ചതോടെ മലപ്പുറവും നിപ വൈറസ് ഭീതിയിലാണ്. എന്നാല്‍ ആര്‍ക്കും നിപ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് മലപ്പുറം ഡിഎംഒ കെ.സക്കീന അറിയിച്ചു. കൊളത്തൂര്‍ കാരാട്ടുപറന്പ് താഴത്തില്‍ തൊടി വേലായുധന്‍ (സുന്ദരന്‍ 48), മുന്നിയൂര്‍ ആലിന്‍ചുവട് പാലക്കത്തൊടു മേച്ചേരി മണികണ്ഠന്റെ ഭാര്യ സിന്ധു(36), തെന്നല കൊടക്കല്ല് മന്നത്താനത്ത് പടിക്കല്‍ ഉബാഷിന്റെ ഭാര്യ ഷിജിത(23), ചട്ടിപ്പറന്പ് പാലായില്‍ മുഹമ്മദ് ഷിബിലി (14) എന്നിവരാണ് പനി ബാധിച്ച് മരിച്ചത്. മരിച്ചവരുടെയെല്ലാം സ്രവം പൂണെയിലെ വൈറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനക്കയച്ചിട്ടുണ്ട്. റിസള്‍റ്റ് എത്തിയശേഷമെ മരണകാരണം വ്യക്തമാക്കാന്‍ കഴിയുവെന്നും മലപ്പുറം ഡിഎംഒ ഡോ.സക്കീന പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയായിരുന്നു വേലായുധന്റെ മരണം. മൃതദേഹം ഷൊര്‍ണൂര്‍ ശാന്തിതീരത്ത് സംസ്‌കരിച്ചു. ഏതുതരം വൈറസാണ് രോഗകാരണമെന്ന് തിരിച്ചറിയാന്‍ വൈകുന്നതും സാമൂഹികമാധ്യമങ്ങളില്‍ വരുന്ന തെറ്റായ സന്ദേശങ്ങളും നാട്ടുകാരുടെ ആശങ്കകള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നുണ്ട്.

Sharing is caring!