വൈകാരികത വെടിഞ്ഞ് വിദ്യാര്‍ഥി സമൂഹം വിവേക രാഷ്ട്രീയത്തിനുടമകളാകണം: മുനവ്വറലി തങ്ങള്‍

വൈകാരികത വെടിഞ്ഞ്  വിദ്യാര്‍ഥി സമൂഹം വിവേക  രാഷ്ട്രീയത്തിനുടമകളാകണം: മുനവ്വറലി തങ്ങള്‍

കൊണ്ടോട്ടി: വിദ്യാര്‍ഥികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വൈകാരികപരമായ രാഷ്ട്രീയം വെടിഞ്ഞ് വിവേകപരമായ രാഷ്ട്രീയത്തിനുടമകളായി മാറണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.കൊണ്ടോട്ടി മണ്ഡലം എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച ‘സംഘടനയാണ് ശരി ‘ അവബോധ ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് പി.കെ. ശാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ശാഫി ചാലിയം മുഖ്യ പ്രസംഗം നടത്തി. ടി.വി.ഇബ്രാഹിം എം.എല്‍.എ ,പി.എ.ജബ്ബാ ഹാജി, ടി.പി.ഹാരിസ്, അശ്‌റഫ് മടാന്‍, എന്‍.എ.കരീം, പി.വി.അഹമ്മദ് ഷാജു, കെ.എം.ഇസ്മായീല്‍, നവാസ് ശരീഫ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, പി.കെ.സി. അബ്ദുറഹിമാന്‍, സറീന ഹസീബ്, കബീര്‍മുതുപറമ്പ്, യു.കെ.മുഹമ്മദിശ തുടങ്ങിയവരും 300ലധികം വിദ്യാര്‍ഥികളും ചടങ്ങിലും തുടര്‍ന്ന് നടന്ന ഇഫ്താര്‍ സംഗമത്തിലും പങ്കെടുത്തു.

Sharing is caring!