താനൂരില്‍ യുവതിയെ വീട്ടില്‍കയറിവന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി പോലീസ് കേസെടുത്തു, പ്രതി ഒളിവില്‍

താനൂര്‍: ഭര്‍തൃമതിയായ യുവതിയെ രാത്രിയില്‍ വീട്ടില്‍കയറി വന്നു പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ താനൂര്‍ പോലീസ് കേസെടുത്തു. രാത്രിസമയത്ത് വീട്ടില്‍ ടി.വി കണ്ടുകൊണ്ടിരിക്കുന്ന സമയത്താണ് പ്രതി കോളിംഗ് ബെല്ലടിച്ചതെന്നും തുടര്‍ന്നു വാതില്‍ തുറന്നപ്പോള്‍ വാതില്‍ തുറന്നുവന്ന് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണു യുവതിയുടെ പരാതി. പ്രതി രാഷ്ട്രീയ സ്വധീനം ഉപയോഗിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായും പോലീസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായും ആരോപിച്ച് യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതിയും നല്കി. മൊഴിമാറ്റിപറഞ്ഞ് കേസ് ഒത്തുതീര്‍ക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്ലസ്ടുവിന് പഠിക്കുന്ന തന്റെ മകളെയും ഇതുപോലെ ഉപദ്രവിക്കുമെന്നു പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. അതേ സമയം യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും യുവാവ് ഒളിവിലാണെന്നുമാണു താനൂര്‍ പോലീസ് പറയുന്നത്. പ്രതിയെ പിടികൂടാന്‍ കഴിയാത്തത് തന്റെയും മകളുടേയും സുരക്ഷിതത്വത്തിന് ഭീഷണി സൃഷ്ടിച്ചിട്ടുണ്ടെന്നും ഇതിനാല്‍ വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നും യുവതി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]