പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ റമദാന് ഭക്ഷണ വിതരണം തുടങ്ങി

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും മുനിസിപ്പല്‍ മുസ്ലിംലീഗ് കമ്മറ്റിയുടെയും അഭിമുഖ്യത്തില്‍ റംസാന് ഭക്ഷണ വിതരണം തുടങ്ങി. 11 വര്‍ഷമായി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്കി വന്നിരുന്ന നോമ്പുതുറ വിഭവങ്ങളടെയും അത്താഴ ഭക്ഷണത്തിന്റെയും ഈ വര്‍ഷത്തെ വിതരണ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് മഞ്ഞളാംകുഴി അലി എം.എല്‍.എ നിര്‍വ്വഹിച്ചു. പി.കെ മുഹമ്മദ് കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സിനിമാ സംവിധായകന് ജയരാജ് മുഖ്യാഥിതിയായിരുന്നു. നാലകത്ത് സൂപ്പി, ഉമ്മര്‍ അറക്കല്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, ഡോ. ഷാജി, ഡോ.വി.വേണുഗോപാല്‍, പച്ചീരി ഫാറൂഖ്, കുറ്റീരി മാനുപ്പ, വി.ബാബുരാജ്, ചമയം ബാപ്പു, അഡ്വ. എസ്.അബ്ദുസലാം, ഉസ്മാന് താമരത്ത്, യൂസുഫ് രാമപുരം എന്നിവര്‍ പങ്കെടുത്തു. സൗജന്യ ഭക്ഷണ വിതരണം വ്രത നാളുകളില്‍ മുഴുവന്‍ തുടരും.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]