തീരദേശ മേഖലകളിലെ സമാധാനം പുന:സ്ഥാപിക്കുക: മുസ്‌ലിംലീഗ്

തീരദേശ മേഖലകളിലെ  സമാധാനം പുന:സ്ഥാപിക്കുക: മുസ്‌ലിംലീഗ്

മലപ്പുറം: തീരദേശ മേഖലകളിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ വേണ്ടി മന:പൂര്‍വ്വം മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് അക്രമിക്കുന്ന സി.പി.എം നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
താനൂര്‍ നിയോജകമണ്ഡലത്തിലെ ഇടതുസ്ഥാനാര്‍ത്ഥിയുടെ വിജയത്തോടെ താനൂരിലും പരിസര തീരദേശമേഖലകളിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പതിവായി കലാപങ്ങള്‍ അഴിച്ചുവിടുകയും അധോലോക സംഘങ്ങളെപ്പോലും ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടുമാണ് സി.പി.എം സ്വീകരിക്കുന്നത്. ഇതിനായി ചില പോലീസ് ഉദ്യോഗസ്ഥന്‍മാരുടെ ഒത്താശയുമുണ്ട്. തീരമേഖലയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
പരിശുദ്ധ റമദാനില റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും യോഗം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ്, വൈസ് പ്രസിഡന്റുമാരായ അഷ്‌റഫ് കോക്കൂര്‍, എം.കെ. ബാവ, എം.എ. ഖാദര്‍, എം. അബ്ദുല്ലക്കുട്ടി, സി. മുഹമ്മദാലി, പി.എ. റഷീദ്, സെക്രട്ടറിമാരായ സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ പി മൂത്തേടം, പി.പി. സഫറുല്ല, പി.കെ.സി. അബ്ദുറഹ്മാന്‍, കെ.എം. അബ്ദുല്‍ ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Sharing is caring!