എടപ്പാളില്‍ അമ്മയുംകുഞ്ഞും തീ കൊളുത്തി മരിച്ചു

എടപ്പാളില്‍  അമ്മയുംകുഞ്ഞും  തീ കൊളുത്തി മരിച്ചു

എടപ്പാള്‍: അമ്മയെയുംമകളെയും തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വട്ടംകുളം കവുപ്രിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
എടപ്പാള്‍ വട്ടംകുളം കവുപ്രയില്‍ മഠത്തില്‍ വളപ്പില്‍ ബിജുവിന്റെ ഭാര്യ താര ( 28) മകള്‍ അമേഘ(7) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ ഒന്‍പതരയോടെയാണ് വീടിന്റെ മുകളിലെ മുറിയില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്.വീടിന്റെ മുകളിലെ മുറിയില്‍ നിന്നും പുക ഉയരുന്നത് കണ്ട് വീട്ടുകാരെത്തി പരിശോധിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. രാവിലെ ഭര്‍ത്താവ് ബിജുവിനെപ്പം സമീപത്തു തന്നെ നിര്‍മ്മിക്കുന്ന പുതിയ വീടിന്റ തറയില്‍ മണ്ണിടുന്നതിനിടയില്‍ താര മകളെയും കൂട്ടി വീട്ടിലേക്ക് പോവുകയായിരുന്നു അല്‍പ്പസമയത്തിനുള്ളില്‍ വീടിന്റെ മുകളിലെ മുറിയില്‍ നിന്നും പുക ഉയരുന്നത് കണ്ട് പരിശോധന നടത്തിയപ്പോഴാണ് മണ്ണണ്ണ ഒഴിച്ച് താരയും മകളും ആത്മഹത്യ ചെയ്യ്തത് അറിയുന്നത്.പൊന്നാനി ടക ഗ നൗഫല്‍, ചങ്ങരംകുളം ടക ജരാജീവ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി മഹസര്‍ തയ്യാറാക്കി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തെ കുറച്ച് പൊന്നാനി പോലീസ് അന്വേഷണം ആരംഭിച്ചു.

Sharing is caring!