കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. സഹോദരനെ കാണാതായി
തിരൂരങ്ങാടി: കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. സഹോദരനെ കാണാതായി.
ഫറോക്ക് മണ്ണൂര്‍ ചെറൂളി നൂറുദ്ദീന്റെ മകന് മുഹമ്മദ് അനസ്(24) ആണ് മരിച്ചത്. മുഹമ്മദ് നാജിഹ്( 21)നെ യാണ് കാണാതായത്. ഇന്നലെ (ബുധന്‍) വൈകീട്ട് ആറുമണിയോടെ പനമ്പുഴ പാലത്തിന് സമീപം കടലുണ്ടിപുഴയിലാണ് സംഭവം. തിരൂരങ്ങാടി ചന്തപ്പടിയിലുള്ള ഉമ്മയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ ഇന്നലെ വൈകീട്ട് ഉമ്മ മെഹബൂബയോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഒരാള്‍ വെള്ളത്തില്‍ മുങ്ങിതാഴുന്നതിനിടെ സഹോദരന് രക്ഷിക്കാനിറങ്ങുകയായിരുന്നുവത്രെ. ഇവരെ രക്ഷപ്പെടുത്താനിറങ്ങിയ ഉമ്മ ന് മെഹബൂബയും അപകടത്തില്‍പെട്ടു. പ്രദേശത്തുണ്ടായിരുന്നവരാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഏഴുമണിയോടെ അനസിന്റെ മൃതദേഹം ലഭിച്ചു. രണ്ടാഴ്ചമുമ്പാണ് അനസ് സഊദിയില്‍ നിന്നും ലീവിന് നാട്ടിലെത്തിയത്. നാജിദ് ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.
സഹോദരങ്ങള്‍: റന,നദ.
മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. നാജിഹിനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. നാജിഹ് മുക്കം കെ.എം.സി.സി പോളിടെക്നിക്കിലെവിദ്യാര്ത്ഥിയാണ്..
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




