മേല്‍മുറിക്കാരുടെ പ്രിയങ്കരനായ ‘കുഞ്ഞു’

മേല്‍മുറിക്കാരുടെ പ്രിയങ്കരനായ  ‘കുഞ്ഞു’

മലപ്പുറം: മേല്‍മുറിക്കാരുടെ പ്രിയങ്കരനാണ് സൈതലവി പറമ്പന്‍ എന്ന നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം വിളികുന്ന കുഞ്ഞു . കുഞ്ഞുവിനെ കുറിച്ച് നാട്ടുകാര്‍ക്ക് ഒരു മുഖവുര ആവശ്യമില്ല. 1993 ല്‍ ഹൈസ്‌കൂള്‍ വിദ്യഭാസത്തിന് ശേഷം മലപുറം വിസ്ഡം കോളേജില്‍ തന്റെ പ്രിയ പ്രിന്‍സിപ്പാള്‍ കൃഷ്ണകുമാര്‍ സാറിന്റെ ശിഷ്യണത്തില്‍ +2 പഠനം തുടങ്ങിയ കുഞ്ഞു സാറിന്റെ കടുകട്ടിയുള കണക്ക് തനിക്ക് ഒത്തു പോകില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ പുസ്തകവും അവിടെ വച്ച് ഇറങ്ങി പോന്നതാണ്.
മുന്‍ പ്രധാനമന്ത്രി നമ്മുടെ പ്രിയങ്കരനായ രാജീവ് ഗാഡിയുടെ ആരാധകനായ കുഞ്ഞു തന്റെ പ്രസ്ത്ഥാനം കോണ്‍ഗ്രസാണ് എന്ന് തിരിച്ചറിഞ്ഞ് ആദ്യമായി നീല പതാക കൈകളില്‍ പിടിച്ചു രാഷ്ടിയത്തില്‍ പ്രവേശിച്ചു.
ഇന്ന് കുഞ്ഞു വിന്റെ സാനിധ്യമില്ലാത്ത ഒരു പരിപാടിയും ഇല്ല എന്ന് തന്നെ പറയാം. രാഷ്ടിയം കാലാസാഹിത്യം സാമൂഹിക പ്രവര്‍ത്തനം നിരവധി കമ്മിറ്റികളിലെ ഭാരവാഹിത്തം എന്നിവ തികഞ്ഞ ആത്മാര്‍തയോടും അര്‍പ്പണ ബോധത്തോട്ടു കൂടി ചെയ്തു നാട്ടുകാരുടെ മനസ്സില്‍ ചിര പ്രതിഷ്ട നേടി കഴിഞ്ഞു.കുഞ്ഞു അധികാരിതൊടി സ്‌കൂളിലെ പിടിഎ കമ്മിറ്റിയിലെ അംഗമാണ്.

മലപുറം പോലീസ് സംഘടിപ്പിച്ച എല്ലാ ബോധവല്‍ക്കരണ പരിപാടികളിലും തന്റെ സാന്നിധ്യം അറിയിക്കാറുണ്ട് ഈ വര്‍ഷത്തെ മികച്ച ട്രോമാ കെയര്‍ വളണ്ടിയറായി കുഞ്ഞു തെരഞ്ഞെടുക്കാന്‍ പോവുകയാണ് ഒരോ മേല്‍മുറിക്കാരനും അഭിമാനത്തിന്റെ അനര്‍ഘ നിമിഷങ്ങളാണ് കാത്തിരികുന്നത്. ക്രിക്കറ്റ്. ഫുട്‌ബോള്‍ ഹോക്കി കബഡി ബോളിബോള്‍ കുട്ടിയും കോലും എന്നി എല്ലാ ഗെയിം കളികളിലും കുഞ്ഞു തന്റെ വൈഭവം അധിക്കാരിതൊടിക്കാര്‍ ആസ്വദിച്ചതാണ്.

തന്റെ പ്രസ്ത്ഥാനമായ കോണ്‍ഗ്രസിന്റ കേരളത്തിലെ ടീം സൈബര്‍ കോണ്‍ഗ്രസിന്റെ ശക്തനായ ഒരു പേരാളിയാണ് കുഞ്ഞു. ഇപ്പോള്‍ മാധ്യമം പത്രം ജോലി ചെയ്തു വരുന്നു . സോഷ്യല്‍ മീഡിയ വഴി പല സാമൂഹിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരികയും അതിന് പരിഹാരം കാണാന്‍ ആഹോരാത്രം പരിശ്രമിക്കുകയും ചെയ്യുന്നു.

മേല്‍മുറി 27 ല്‍ നടക്കുന്ന ഫുട്‌ബോള്‍ മാച്ച് ലൈവായി കാണിച്ചു പ്രവാസികളുടെ അടക്കം പ്രശംസപിടിച്ചുപറ്റാന്‍ ഇതിനോടകം കുഞ്ഞുവിന് കഴിഞ്ഞു.

മേല്‍മുറി ചാരിറ്റബിള്‍ സൊസൈറ്റി നടത്തിയ ഒന്നാമത് അഖില കേരള സെവന്‍സ് ഫുട്ബാളില്‍ ചങ്ങാതിക്കൂട്ടം പുല്ലാനിക്കോട് ടോസിലൂടെ ജേതാക്കളായി.വിസ്മയ നൂറേങ്ങളുമായുള്ള ഫൈനല്‍ മത്സരത്തില്‍ ടൈം ബ്രെക്കറിലും സമനില പാലിച്ചതോടെ ടോസിലൂടെ വിജയികളെ തെരഞ്ഞെടുക്കുകയായിരുന്നു.വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും കൈമാറി.

Sharing is caring!