തിരൂര്‍, താനൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നാളെ മുതല്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ

തിരൂര്‍, താനൂര്‍ പോലീസ് സേ്റ്റഷന്‍ പരിധികളില്‍ ഇന്ന് രാവിലെ ആറ് മുതല്‍ രണ്ടു ദിവസത്തേക്ക് മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് ദേബേഷ് ബഹ്‌റ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പോലീസ് ആക്ട് 78,79 വകുപ്പുകള്‍ പ്രകാരമാണ് നിരോധനാജ്ഞ. നാളെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ അഞ്ചുടിയില്‍ നിന്നും പറവണ്ണ ആലിന്‍ ചുവട്ടിലേക്ക് മാര്‍ച്ചു നടത്താനും മുസ്ലീം ലീഗ് താനൂരില്‍ ജനസദസ് നടത്താനും മാര്‍ച്ച് നടത്താനും തീരുമാനിച്ചിരുന്നു. രണ്ടും ഒരേ സമയത്തായതിനാല്‍ രൂക്ഷമായ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഇന്ന് രാത്രിയോടെയാണ് ജില്ലാ പോലീസ് സൂപ്രണ്ട് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. രഹസ്യാന്വേഷണ വിഭാഗവും തിരൂര്‍ ഡി.വൈ.എസ്.പിയും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂട്ടം കൂടി നില്‍ക്കുന്നതും പ്രകടനം നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.
RECENT NEWS

നബിയുടെ പലായന വഴികളെ അടുത്തറിയാന്‍ ആയിരങ്ങള്‍
മലപ്പുറം: മുഹമ്മദ് നബിയുടെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഹിജ്റയുടെ ചരിത്രപരമായ സഞ്ചാര വഴികളിലൂടെയുള്ള യാത്രാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മഅ്ദിന്‍ അക്കാദമിയില്‍ നടന്ന ‘ഹിജ്റ എക്സ്പെഡിഷന്’ പ്രസന്റേഷന് പ്രൗഢമായി. മഅ്ദിന്‍ [...]