മലപ്പുറത്തെ 17വയസ്സുകാരനോട് പ്രകൃതിവിരുദ്ധ ലൈംഗികതക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട് വാട്‌സാപ്പ് മെസേജും നഗ്‌നചിത്രങ്ങളും അയച്ച യുവാവ് അറസ്റ്റില്‍

മലപ്പുറത്തെ 17വയസ്സുകാരനോട് പ്രകൃതിവിരുദ്ധ ലൈംഗികതക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട് വാട്‌സാപ്പ് മെസേജും  നഗ്‌നചിത്രങ്ങളും അയച്ച  യുവാവ് അറസ്റ്റില്‍

വളാഞ്ചേരി: പ്രകൃതിവിരുദ്ധ ലൈംഗികത വഴങ്ങണമെന്ന് ആവശ്യപ്പെട്ട് 17കാരന് വാട്‌സാപ്പ് മെസേജും നഗ്‌നചിത്രങ്ങളും അയച്ച യുവാവിനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വൈക്കത്തൂര്‍ സ്വദേശി വടക്കേക്കര വീട്ടില്‍ നൗഷാദി(32)നെയാണ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരിയിലെ ഒരു തുണിക്കടയിലെ ജോലിക്കാരനായ യുവാവ് കടയില്‍ വസ്ത്രങ്ങള്‍ വാങ്ങാനെത്തിയ കുട്ടിയുടെ ഫോണ്‍ നമ്പര്‍ വാങ്ങിയതിനുശേഷം വാട്‌സപ്പില്‍ പ്രകൃതിവിരുദ്ധ ലൈംഗികതക്ക് വഴങ്ങണമെന്നാവശ്യപ്പെട്ട് സന്ദേശങ്ങള്‍ അയക്കുകയായിരുന്നു.മലപ്പുറം ചൈല്‍ഡ് ലൈനില്‍ കുട്ടികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വളാഞ്ചേരി പോലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം (പോക്‌സോ) നിയമ പ്രകാരമാണ് കേസെടുത്തത്.വളാഞ്ചേരി എസ് ഐ ബഷീര്‍ സി ചിറക്കലിന്റെ നേതൃത്വത്തില്‍ സിപിഒ മാരായ മനോജ്,സുനില്‍ ദേവ്,സനല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Sharing is caring!