കൊണ്ടോട്ടിയില്‍ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മറിഞ്ഞ് എസ്.ഐ. ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക്

മലപ്പുറം: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മറിഞ്ഞ് എസ്.ഐ. ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. കൊണ്ടോട്ടി എസ്.ഐ. കെ.ആര്. രജിത്ത്, സീനിയര്‍ സി.പി.ഒ. അബ്ദുല്‍ സലീം, സി.പി.ഒ. സതീഷ്, കെ. സതീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടപ്പടി താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തിനു കുന്നുമ്മല്‍ കെ.എസ്.ആര്.ടി.സി. ബസ്റ്റാന്റിന് സമീപത്താണ് അപകടം.
എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ തിങ്കളാഴ്ച രാവിലെ നടക്കുന്ന പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കാനായി വരികയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. ജില്ലാ അതിര്‍ത്തില്‍ നിന്നാണ് കൊണ്ടോട്ടി സ്റ്റേഷനിലെ കെ.എല്‍. 01 ബി.എല്‍. 5281 എന്ന ബൊലേരോ അകമ്പടിയായി പുറപ്പെട്ടത്. വാഹനം കുന്നുമ്മലിലെ വളവിലെ ഡിവൈഡറില്‍ ഇടിച്ച് മറിയുകയാരിന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല. വാഹനം ഉടന്‍ തന്നെ എടുത്തുമാറ്റി.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]