പന്ത് പറഞ്ഞ മലപ്പുറം കിസ്സ’ പ്രകാശനം ചെയ്തു

മലപ്പുറം: ജില്ലയിലെ ഫുട്ബാളിന്റെ ചരിത്രവും വര്‍ത്തമാനവും പ്രതിപാദിച്ച് മാധ്യമപ്രവര്ത്തകന് എം.എം ജാഫര്‍ഖാന്‍ എഴുതിയ ‘പന്ത് പറഞ്ഞ മലപ്പുറം കിസ്സ’ പുറത്തിറങ്ങി. ഇന്ത്യന്‍ താരം അനസ് എടത്തൊടിക മുന്‍ ക്യാപ്റ്റന്‍ യു. ഷറഫലിക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്. അരീക്കോട് തെരട്ടമ്മല്‍ മൈതാനത്ത് നടന്ന അനസ് ഇലവന്-മെഹബൂബ് ഇലവന് സൗഹൃദ ഫുട്ബാള്‍ മത്സരത്തിന്റെ ഇടവേളയിലായിരുന്നു പ്രകാശനം. സന്തോഷ് ട്രോഫി താരങ്ങളായ വി.കെ അഫ്ദല്‍, വൈ.പി മുഹമ്മദ് ശരീഫ്, ‘മാധ്യമം’ എക്സിക്യൂട്ടീവ് എഡിറ്റര്‍ വി.എം ഇബ്രാഹിം, ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി, സൂപ്പര്‍ അഷ്റഫ്, സുല്‍ഫീക്കര്‍ അലി തുടങ്ങിയവര്‍ സംബന്ധിച്ചു.
RECENT NEWS

കുഞ്ഞാലിക്കുട്ടിയോടുള്ള പ്രതിഷേധം: മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ മൂന് എം.എസ്.എഫ് നേതാവ് മത്സരിക്കും
മലപ്പുറം: അകാരണമായി എംപി സ്ഥാനം രാജിവെച്ച കുഞ്ഞാലിക്കുട്ടിയോടുള്ള പ്രതിഷേധ സൂചകമായി മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ ആത്മാഭിമാന സംരക്ഷണ സമിതിയുടെ സ്ഥാനാര്‍ഥി മത്സരിക്കും. മത്സരിക്കുന്നത് മുന്‍ എം.എസ്.എഫ് നേതാവ്. സമിതി ചെയര്മാന് അഡ്വ.എ.പി. [...]