എടപ്പാളിലെ തീയേറ്റര്‍ പീഡനം ഒതുക്കാന്‍ നോക്കിയ കൂടുതല്‍ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും

എടപ്പാളിലെ തീയേറ്റര്‍ പീഡനം ഒതുക്കാന്‍ നോക്കിയ കൂടുതല്‍ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും

മലപ്പുറം: എടപ്പാളിലെ തീയേറ്റര്‍ പീഡനക്കേസ് ഒതുക്കീര്‍ത്തീര്‍ക്കാന്‍ ശ്രമിച്ച കൂടുതല്‍ പോലീസുകാര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകും. സസ്‌പെന്‍ഡ് ചെയ്ത ചങ്ങരംകുളം എസ്.ഐക്ക് പുറമെ അഞ്ചോളം സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെയും ഡിവൈ.എസ്.പി, എസ്.പി അടക്കമുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്.
പോലീസിന്റെ വീഴ്ച മധ്യമേഖല ഡി.ഐ.ജിയാണ് അന്വേഷിക്കുന്നത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും അന്വേഷണം നടത്താതിരുന്ന ചങ്ങരംകുളം പോലീസിന്റെ വീഴ്ചയാണ് അന്വേഷിക്കുക. സംഭവത്തില്‍ എസ്.ഐക്കു പുറമെ നാലു സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കും ഡിവൈ.എസ്.പിക്കുമെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.

തിയേറ്ററില്‍ പെണ്‍കുട്ടി നേരിട്ടത് പോസ്‌കോ നിയമത്തിലെ അതി ഗൗരവം എന്ന വിഭാഗത്തില്‍പ്പെടുന്ന പീഡനമാണെന്നാണ് വിലയിരുത്തല്‍. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് പത്ത് വയസാണ്. 12 വയസില്‍ താഴെയുള്ള കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിക്കുന്നത് പോസ്‌കോ നിയമത്തിലെ നാല്, അഞ്ച് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ്. പത്ത് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയും വന്‍തുക പിഴയും വിധിക്കാന്‍ പര്യാപ്തമായ കുറ്റമാണിത്. പ്രതിക്ക് മാത്രമല്ല, സഹായിക്കുന്നവര്‍, അറിഞ്ഞിട്ടും മൗനംപാലിച്ചവര്‍ എന്നിവരും ശിക്ഷയുടെ പരിധിയില്‍ വരും.

Sharing is caring!