മലപ്പുറത്തിന് അപമാനമായി ചങ്ങരംകുളം പോലീസ്; എസ് ഐക്ക് സസ്‌പെന്‍ഷന്‍
മലപ്പുറം: തിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കാതിരുന്ന എസ് ഐക്ക് സസ്‌പെന്‍ഷന്‍. ചങ്ങരംകുളം എസ് ഐ കെ ജി ബേബിക്കെതിരെയാണ് നടപടി കൈക്കൊണ്ടത്. ബാലികയെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യം ലഭിച്ചിട്ടും പരാതി പരിഗണിക്കാതിരുന്ന പോലീസിന്റെ നടപടി വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് റേഞ്ച് ഐജിയുടെ നിര്‍ദേശപ്രകാരം മലപ്പുറം ജില്ലാ പോലീസ് മേധാവി നടപടി കൈക്കൊള്ളുകയായിരുന്നു.
തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടി എന്ന മധ്യവയസ്‌ക്കനാണ് ഏകദേശം പത്ത് വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത്. പ്രതി വന്നിറങ്ങിയ വണ്ടിയുടെ നമ്പര്‍ അടക്കം നല്‍കിയാണ് തിയറ്റര്‍ അധികൃതര്‍ പരാതി നല്‍കിയത്. പക്ഷേ പോലീസ് പരാതി പരിഗണിക്കാന്‍ തയ്യാറായില്ല.
കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീ അമ്മയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 18നാണ് തിയറ്ററില്‍ ബാലികയെ ഉപദ്രവിച്ച സംഭവം നടന്നത്. തിയറ്റര്‍ അധികൃതര്‍ സി സി ടി വി ദൃശ്യങ്ങള്‍ സഹിതം ഏപ്രില്‍ 26ന് പോലീസില്‍ വിവരമറിയിച്ചിരുന്നു. പക്ഷേ പോലീസ് സംഭവത്തില്‍ കേസെടുക്കുന്നതും, പ്രതിയെ പിടികൂടുന്നതും സംഭവം വിവാദമായതിന് ശേഷമാണ്. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




