പേരാമ്പ്ര സ്വദേശി ബഹ്റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മനാമ: ബഹ്റൈനില്‍ ജോലി ചെയ്തിരുന്ന പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി ബഷീര്‍ പുതിയ വീട്ടില്‍ (46) ആണ് കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ ബഹ്റൈനിലെ താമസസ്ഥലത്ത് മരിച്ചത്.
സമസ്ത ബഹ്റൈനു കീഴില്‍ സാര്‍ ഏരിയാ കമ്മറ്റി വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു. സാര്‍ ഏരിയാ കമ്മറ്റി രൂപീകരണത്തിനും സ്വലാത്ത് മജ്ലിസ് സംഘടിപ്പിക്കാനും മുന്നില്‍ നിന്ന വ്യക്തിയായിരുന്ന അദ്ധേഹത്തിന്റെ മരണത്തില്‍ സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിയും ഏരിയാ കമ്മറ്റി ഭാരവാഹികളും അനുശോചിച്ചു.
കഴിഞ്ഞദിവസത്തെ വാരാന്ത സ്വലാത്ത് മജ്ലിസിലും ബഷീര്‍ സജീവമായിരുന്നു. സുബ്ഹി നിസ്കാരം കഴിഞ്ഞ് വീണ്ടും ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ ഉണരേണ്ട സമയമായിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മരണപ്പെട്ടതായി കണ്ടത്. ഭാര്യയും മൂന്നുകുട്ടികളും നാട്ടിലാണുള്ളത്. മൃതദേഹം സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
അദ്ദേഹത്തിനു വേണ്ടി മയ്യിത്ത് നിസ്കാരവും പ്രാര്‍ത്ഥനയും ശനിയാഴ്ച നടക്കുമെന്ന് സാര്‍ ഏരിയ ഓര്‍ഗ. സെക്രട്ടറി ലത്വീഫ് പയന്തോങ്ങ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0097339235021.
RECENT NEWS

പൊന്നാനി-ചാവക്കാട് പാതയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
പൊന്നാനി: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. പൊന്നാനി ആനപ്പടി സ്വദേശി മമുട്ടിയുടെ മകന് മുത്തലിബ് (40) ആണ് മരിച്ചത്. മുത്തലിബ് സഞ്ചരിച്ച ബൈക്കില്‍ ടോറസ് [...]