മലപ്പുറത്ത് ഭൂമി പിളരുന്ന പ്രതിഭാസം തുടരുന്നു

മലപ്പുറത്ത് ഭൂമി പിളരുന്ന പ്രതിഭാസം തുടരുന്നു

കല്‍പകഞ്ചേരി: പെരുമണ്ണ ക്ലാരിയില്‍ ഭൂമി പിളരുന്ന പ്രതിഭാസം തുടരുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. പഞ്ചായത്തിലെ 13ാം വാര്‍ഡ് കഞ്ഞികുഴിങ്ങര സ്‌കൂളിന് സമീപത്ത് സ്വകാര്യ ഭൂമികളിലാണ് വിള്ളലുണ്ടാകുന്നത് തുടരുന്നത്. നാലു വര്‍ഷത്തിനിടയില്‍ 50 ഓളം സെന്റ് സ്ഥലത്തെ ഭൂമിയിലാണ് വിള്ളല്‍ അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം പ്രദേശത്തെ വീട്ടില്‍ വളര്‍ത്തുന്ന ആട് ഇത്തരത്തിലുള്ള വിള്ളലില്‍ താഴെക്ക് പതിച്ചെങ്കിലും ഇതുവരെ രക്ഷപ്പെടുത്താനായിട്ടില്ല.തൊട്ടരികിലുള്ള പൊട്ടച്ചോല റഹീമിന്റെ വീടിന്റെ പല ഭാഗങ്ങളിലും വിള്ളല്‍ വീണ ഏത് നിമിഷവും തകരുന്ന അവസ്ഥയിലാണിപ്പോള്‍.റഹീമിന്റെ കുടുംബം ഈ വീട്ടില്‍ അന്തിയുറങ്ങുന്നത് ഭീതിയോടെയാണ്.2014 ല്‍ നിര്‍മാണ ഭൂരിഭാഗം പൂര്‍ത്തീകരിച്ച പരുത്തിക്കുന്നന്‍ സൈനുദ്ദീന്റെ ഇരുനില ടെറസിന്റെ വീട് ഇത്തരത്തില്‍ വിള്ളല്‍ വീണ് തറഭാഗം ഉള്‍പ്പെടെ ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോകുകയും ചെയ്തിരുന്നു.വീടിന്റെ കിണറും നാമാവശേഷമായിട്ടുണ്ട്.നേരത്തെ ജിയോളജി വകുപ്പും പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.

Sharing is caring!