ആകര്‍ഷകമായി കോട്ടക്കുന്നിലെ ചില്ലുകൊട്ടാരം

ആകര്‍ഷകമായി  കോട്ടക്കുന്നിലെ ചില്ലുകൊട്ടാരം

മലപ്പുറം: സഞ്ചാരികള്‍ക്ക് ആകര്‍ഷകമായി കോട്ടക്കുന്നില്‍ ചില്ലുകൊട്ടാരവും. ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു വിനോദ കേന്ദ്രം വരുന്നത്. ചില്ലുകൊട്ടാരത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍വഹിച്ചു. പേടിപ്പെടുത്തുന്നതും അത്ഭുതപ്പെടുത്തുന്നതുമായ രീതിയിലാണ് ചില്ലുകൊട്ടാരം സ്ഥാപിച്ചിട്ടുള്ളത്. മിറര്‍ മേസ്, ഇന്‍ഫിനിറ്റി റൂം, വോര്‍ട്ടക്‌സ് റൂം എന്നിവയാണ് ചില്ലുകൊട്ടാരത്തിലെ ആകര്‍ഷണം. നഗരസഭാ ചെയര്‍പേഴ്‌സന്‍ സി.എച്ച്.ജമീല, കൗണ്‍സിലര്‍മാരായ സലീന റസാഖ്, ഒ.സഹദേവന്‍, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, എക്‌സി. കമ്മിറ്റി അംഗങ്ങളായ വി.പി.അനില്‍, പാലോളി കുഞ്ഞിമുഹമ്മദ് പങ്കെടുത്തു.

Sharing is caring!