കൂട്ടായിയില്‍ ഒരു സി.പി.എം പ്രവര്‍ത്തകന് കൂടി വെട്ടേറ്റു

കൂട്ടായിയില്‍ ഒരു സി.പി.എം പ്രവര്‍ത്തകന് കൂടി വെട്ടേറ്റു

തിരൂര്‍: അശാന്തിയില്‍ മലപ്പുറത്തെ തീരപ്രദേശം.സി.പി.എം.പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റതിനു പിന്നാലെ ഇന്നു രാവിലെ കൂട്ടായിയില്‍ ഒരു സി.പി.എം.പ്രവര്‍ത്തകന് കൂടി വെട്ടേറ്റു. കൂട്ടായി കുറിയന്റെ പുരക്കല്‍ ഇസ്മായിലിനാണ് (39) വെട്ടേറ്റത്.രാവിലെ ഒമ്പതരയോടെ കൂട്ടായി പള്ളിക്കുളത്തു വച്ചാണ് സംഭവം.ഇരുകാലിനും തലക്കും വെട്ടേറ്റ ഇയാളെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച രാത്രി ഒമ്പതരയോടെ സി.പി.എം.പ്രവര്‍ത്തകരായ തേവര്‍ കടപ്പഹറം പുളിയങ്ങോട് അഫ്‌സാര്‍ (22) ഉണ്ണിയപ്പന്റെ പുരക്കല്‍ സൗഫീര്‍ (25) എന്നിവര്‍ക്കു വെട്ടേറ്റിരുന്നു.ഇവരും മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്.

Sharing is caring!