മുസ്ലീംലീഗ്-സമസ്ത നേതാവ് ജബ്ബാര്‍ ഹാജിക്കെതിരെ സ്ത്രീയുടെ ലൈംഗിക ആരോപണം
മലപ്പുറം: മുസ്ലീംലീഗ് കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റും സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാനുമായ ജബ്ബാര്‍ ഹാജിക്കെതിരെ സ്ത്രീയുടെ ലൈംഗിക ആരോപണം. വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചുവെന്നാണ് സംസ്ഥാന വനിതാ കമ്മീഷനില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ സ്ത്രീ ആരോപിക്കുന്നത്. നേരത്തെ സമസ്ത പണ്ഡിത സഭയ്ക്ക് നല്കിയ പരാതിയിന്മേല് യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഇടപെട്ട് വനിതാകമ്മീഷനെ സമീപിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം അന്ന് തന്നെ മുസ്ലീം ലീഗ് നേതൃത്വം ഇടപെട്ട് ഒതുക്കി തീര്‍ത്തതായിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നതായിരുന്നു അന്ന് ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥ. എന്നാല്‍, ഇത് ലംഘിക്കപ്പെടുകയും പിന്നീട് ഈ ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുകയുമാണ് ജബ്ബാര്‍ ഹാജി ചെയ്തിരുന്നത്.
അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച് കൊണ്ടുള്ള ജബ്ബാര്‍ ഹാജിയുടെ പ്രതികരണവും പുറത്തു വന്നു. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സമസ്തയിലും രാഷ്ട്രീയത്തിലുമൊക്കെ സജീവമായ തനിക്ക് എതിരെ ഉയര്‍ന്നിരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നുമായിരുന്നു പ്രതികരണം.
മലപ്പുറം സ്വദേശിയായ സ്ത്രീയെ പീഡനത്തിന് ഇരയാക്കിയെന്നാണ് വനിതാ കമ്മീഷനില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പറമ്പന്‍ ജബ്ബാര്‍ എന്ന് അറിയപ്പെടുന്ന ജബ്ബാര്‍ ഹാജി രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക ചൂഷണം നടത്തി. ഇതേ തുടര്‍ന്ന് തന്റെ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ നടന്ന സംഭവത്തില്‍ മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ഇടപെട്ട് ഒത്തുതീര്‍പ്പ് ഉണ്ടാക്കി. സ്ത്രീയെ വിവാഹം ചെയ്യാമെന്നായിരുന്നു വ്യവസ്ഥ. പക്ഷെ, ഇത് നടപ്പായില്ല.
പീഡനം നടന്നുവെന്നും പിന്നീടുണ്ടായ ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി സമസ്ത പണ്ഡിതസഭയ്ക്ക് പരാതി നല്കി. ഇതിന് പിന്നാലെ ജബ്ബാര്‍ ഹാജിയില്‍നിന്ന് ഭീഷണി ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ധുക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്. മുസ്ലീം ലീഗിലും സമസ്തയിലും ജബ്ബാര്‍ ഹാജിക്കുള്ള വലിയ സ്വാധീനമാണ് സ്ത്രീക്ക് നീതി നിഷേധിക്കപ്പെടാന്‍ കാരണമെന്നാണ് ഇരയുടെ സഹോദരന്റെ ആരോപണം.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).