കെ ആര് ബേക്കറി കൊള്ളയടിച്ച മുഖ്യപ്രതി പോലീസ് പിടിയില്‍

താനൂര്‍: കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലില്‍ താനൂര്‍ കെ.ആര്.ബേക്കറി തകര്‍ത്തതിന്റെ പ്രധാന സൂത്രധാരന്‍ പോലീസ് പിടിയില്‍. തിരൂര്‍ കെ.ജി.പടിയില്‍ വെച്ച് എസ്.ഐ.രാജേന്ദ്രന് നായരുടെ നേതൃത്വത്തിലുള്ള പോലിസ് സഘമാണ് ഇയാളെ പിടികൂടിയത്. ചാപ്പപ്പടി സ്വദേശി പാണാച്ചിന്റെ പുരക്കല്‍ അന്‍സാര്‍ (22) ആണ് പിടിയിലായത്.
ബേക്കറിയുടെ പൂട്ട് തകര്‍ക്കുകയും അവിടെയുള്ള സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തതില്‍ പ്രധാനിയാണ് അന്‍സാര്‍. കൂടാതെ പടക്കക്കട കെള്ളയടിച്ചതിലും, കെ.എസ്.ആര്.ടി.സി. ബസ്സ് തകര്‍ക്കുകയും, ബസ്സിന്റെ ബാറ്ററി കൊള്ളയടിച്ച് കടലില്‍ കൊണ്ടിടുകയും, പോലിസ് വാഹനം തകര്‍ക്കുകയും,പോലിസിനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തതിലും ഇയാള്‍ക്ക് പങ്കുള്ളതായാണ് അറിയുന്നത്.
കഴിഞ്ഞ വര്‍ഷം തീരദേശത്ത് നടന്ന അക്രമ സംഭവങ്ങളിവും പ്രതിയാണിയാള്‍. പരപ്പനങ്ങാടി കേടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. ഇതോടുകൂടി ഹര്‍ത്താലുമായി ഉണ്ടായ അക്രമസംഭവത്തില്‍ 23 പേര് അറസ്റ്റിലായി.ഇനിയും പ്രതികളെ പിടികൂടാനുണ്ടന്ന് പോലീസ് പറഞ്ഞു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി