വേങ്ങരയില്‍ നിയന്ത്രണംവിട്ട കാറിടിച്ച് 4വയസ്സുകാരന്‍ മരിച്ചു
വേങ്ങര: നിയന്ത്രണം വിട്ട കാറിടിച്ച് നാലു വയസ്സുകാരന്‍ മരിച്ചു. കുറ്റിപ്പുറം ചെല്ലൂര്‍ സ്വദേശി മേലേപുരക്കല്‍ രാജേഷിന്റെ മകന്‍ സഞ്ജയ് കൃഷ്ണയാണ് മരിച്ചത്..ഞായറാഴ്ച്ച ഉച്ചക്ക് ഒന്നേക്കാലോടെ വേങ്ങര ബ്ലോക്ക് റോഡ് ജംഗ്ഷനിലാണ് സംഭവം.ഊരകം ഭാഗത്തു നിന്നു വന്ന മാരുതി അള്‍ടോകാര്‍ ബ്ലോക്ക് റോഡിലേക്ക് തിരിയവേ നിയന്ത്രണം വിട്ട് അഛനും അമ്മക്കുമൊപ്പം നടന്നു വരികയായിരുന്ന സജ്ഞയ് ക്യഷ്ണയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു’. കുട്ടിയെ വേങ്ങര സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ സൗമ്യ വേങ്ങര നെടുമ്പറമ്പ് സ്വദേശിയാണ്.കുടുബസമേതം ഊരകം നെല്ലിപ്പറമ്പിലെ ബന്ധുവീട്ടില്‍ ഗൃഹപ്രവേശത്തിനു പോയി മടങ്ങവേയാണ് അപകടം. അപകടത്തില്‍ സൗമ്യക്കും നിസ്സാര പരിക്കേറ്റിരുന്നു’. സഹോദരന്‍ സായൂജ്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം കുറ്റിപ്പുറത്തേക്കു കൊണ്ടു പോകും.
RECENT NEWS
മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ ‘ഇംബൈബ്’ പദ്ധതി മൂന്നാം വര്‍ഷത്തിലേക്ക്
മലപ്പുറം: ബ്ലോക്ക് പഞ്ചായത്തിന്റെ തനത് പദ്ധതിയായ ‘ഇംബൈബ്’ മൂന്നാം വര്‍ഷത്തിലേക്ക്. മത്സരപരീക്ഷകള്‍ ആത്മവിശ്വസത്തോടെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തമാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ പ്രത്യേക പദ്ധതിയാണ് ‘ഇംബൈബ്’. [...]