പിറന്നാള്‍ ദിവസം വാങ്ങിയ കേക്ക് മുറിക്കാന്‍പോലും കഴിയാതെ അനീറ്റ യാത്രയായി
അങ്ങാടിപ്പുറം: പിറന്നാള്‍ ദിനത്തില്‍ വേദനകളില്ലാത്ത ലോകത്തേക്ക് ആ കുഞ്ഞു മാലാഖ യാത്രയായി. രണ്ടു വര്‍ഷമായി വേദനിപ്പിച്ചു കൊണ്ടിരുന്ന രക്താര്‍ബുദത്തിന് ഒടുവില്‍ അവള് കീഴടങ്ങി. മാലാപറമ്പ് പാലൂര്‍കോട്ടയിലെ കൊച്ചീത്ര സണ്ണിയുടെ മകള്‍ അനീറ്റ സണ്ണി (10) ഇന്നലെ രണ്ടോടെയാണ് പ്രിയപ്പെട്ടവരോട് വിട ചൊല്ലിയത്. സംസ്കാരം ഇന്ന് രാവിലെ പത്തിന് പാലൂര്‍കോട്ട സെന്റ് മേരീസ് പള്ളിയില്‍.
അനീറ്റയുടെ പതിനൊന്നാം പിറന്നാള്‍ ഇന്നലെ വൈകിട്ട് ആഘോഷിക്കാനിരിക്കെയാണ് കുഞ്ഞിനെ മരണം തട്ടിയെടുത്തത്. പിറന്നാള്‍ ആഘോഷത്തിനുള്ള കേക്കുകളുമായി ബന്ധുമിത്രാദികളെല്ലാം ഇന്നലെ രാവിലെ തന്നെ വീട്ടിലെത്തിയിരുന്നു.നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്ന അനീറ്റ പഠനത്തിലും മിടുക്കിയായിരുന്നു. ചികിത്സാ നാളുകളിലെല്ലാം എന്തിനും തയാറായി നാട്ടുകാര്‍ ഒന്നടങ്കം മോള്‍ക്കൊപ്പമുണ്ടായിരുന്നു. അവളുടെ രോഗമുക്തിയ്ക്കായി ജാതി മതഭേദമന്യേ നാടു മുഴുവന്‍ പ്രാര്‍ഥനാനിരതമായിരുന്നു. അനീറ്റയുടെ മരണം ഒടുവില്‍ ഒരു നാടിന്റെ തന്നെ കണ്ണീരായി മാറി. പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ആലുവ കുന്നേപ്പള്ളി സ്വദേശി ഹണിയാണ് അമ്മ. സഹോദരങ്ങള്‍: അല്‍ഫോന്‍സ, ആല്വിന്.(ഇരുവരും വിദ്യാര്‍ഥികള്‍).
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]