ഓട്ടോഡ്രൈവറെ മര്ദിക്കുന്നത് തടയാന്ചെന്ന പോലീസുകാരനെ സംഘംആളുകള് ക്രൂരമായി മര്ദിച്ചു

മലപ്പുറം: തിരൂരങ്ങാടി വെന്നിയൂര് ജംഗ്ഷനില് വെച്ചു പോലീസുകാരനെ ക്രൂരമായി മര്ദിച്ചു. തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ സി.പി.ഒ മുഹമ്മദ് മുസ്തഫയെയാണു ഒരു സംഘം ആളുകള് കൂട്ടംചേര്ന്ന് മര്ദിച്ചത്. ഓട്ടോ ഡ്രൈവറെ അക്രമിക്കുന്നത് കണ്ടു തടയാന്ചെന്ന പോലീസുകാരനെയാണ് അതിക്രൂരമായി മര്ദിച്ചത്. മര്ദനത്തില് പരുക്കേറ്റ പോലീസുകാരനേയും ഓട്ടോ ഡ്രൈവറേയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്കു ഒന്നരയോടെ ദേശീയപാത വെന്നിയൂരില്വെച്ചായിരുന്നു സംഭവം. പോലീസുകാരനാണെന്നു പറഞ്ഞിട്ടും സംഘം മര്ദനം അവസാനിപ്പിച്ചില്ലെന്നും പരാതിയുണ്ട്. തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]