വാട്‌സ്ആപ്പ് ഹര്‍ത്താല്‍, അറസ്റ്റിലായ മുഖ്യപ്രതികള്‍ ജാമ്യഹരജി നല്‍കി

വാട്‌സ്ആപ്പ് ഹര്‍ത്താല്‍, അറസ്റ്റിലായ മുഖ്യപ്രതികള്‍ ജാമ്യഹരജി നല്‍കി

 

മഞ്ചേരി: വാട്‌സ് ആപ്പ് ഹര്‍ത്താലിന്റെ സൂത്രധാരകരായ പ്രതികള്‍ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതിയില്‍ ജാമ്യ ഹരജി നല്‍കി. പ്രതികളുടെ മേല്‍ പോക്‌സോ ആക്ട് കൂടി ചുമത്തിയതിനാലാണ് സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്. കൊല്ലം ഉഴുതക്കുന്ന് അമരാലയം അമര്‍നാഥ് ബൈജു (20), തിരുവന്തപുരം കുന്നംപുഴ നിറക്കകം എം.ജെ.സിറിള്‍(22), നെയ്യാറ്റിന്‍കര വഴുതക്കല്‍ ഇലങ്ങം റോഡില്‍ ഗോകുല്‍ ശേഖര്‍ (21) എന്നിവരാണ് ഹരജി നല്‍കിയത്. മൂന്നു ഹരജികളും വ്യത്യസ്ത അഭിഭാഷകര്‍ മുഖേനയാണ് ഫയല്‍ ചെയ്തത്. അമര്‍നാഥ് ബൈജൂവിന്റെയും ഗോകുല്‍ ശേഖറിന്റെയും ഹരജി മെയ് നാലിന് കോടതി പരിഗണിക്കും. സിറിളിന്റെ ജാമ്യ ഹരജി പരിഗണിക്കുന്നതിനായി മെയ് ഏഴിലേക്ക് മാറ്റി.

Sharing is caring!