മലപ്പുറം പ്രസ്‌ക്ലബ്ബ് ആക്രമണം; രണ്ട് ആര്‍എസ്എസുകാര്‍ പിടിയില്‍

മലപ്പുറം പ്രസ്‌ക്ലബ്ബ് ആക്രമണം; രണ്ട് ആര്‍എസ്എസുകാര്‍ പിടിയില്‍

മലപ്പുറം: പ്രസ് ക്ലബ്ബില്‍ അതിക്രമിച്ച് കയറി മാധ്യമപ്രവര്‍ത്തകനെ അക്രമിച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലീസ് പിടിയില്‍. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. കല്ലിക്കത്തൊടി ഷിബു, നടുത്തലക്കണ്ടി ദിലീപ് കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെയാണ് പ്രസ്‌ക്ലബ്ബില്‍ കയറി മാധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ അക്രമിച്ചത്

ആര്‍എസ്എസ് ജില്ലാകാര്യാലയത്തിന് നേരെ ഗുണ്ട് എറിഞ്ഞെന്ന് ആരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ബൈക്ക് യാത്രാക്കാരനെ മര്‍ദിച്ചത് ഫോട്ടോ എടുത്തതിനാണ് ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദ് സനീനിനെ ആര്‍എസ്എസ് കാര്‍ മര്‍ദിച്ചത്. പ്രസ്‌ക്ലബ്ബില്‍ മുന്നില്‍ വച്ചാണ് ബൈക്ക് യാത്രക്കാരനെ ആര്‍എസ്എസ്‌കാര്‍ മര്‍ദിച്ചത്. ഇത് കണ്ട ഫുആദും ചന്ദ്രിക റിപ്പോര്‍ട്ടര്‍ ഷഹബാസും ഫോട്ടോയെടുത്തു. സംഭവം കണ്ട ആര്‍എസ്എസ് കാര്‍ പ്രസ്‌ക്ലബ്ബിലേക്ക് ഓടിക്കയറി. ഷഹബാസിന്റെ കയ്യില്‍ നിന്നും ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഫുആദിനെ നിലത്തിട്ട് ചവിട്ടുകയും ഫോണ്‍ തട്ടിയെടുത്ത് പോകുകയും ചെയ്തു. ഫുആദിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആര്‍എസ്എസ് അക്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം വ്യാപകമായിരുന്നു.

Sharing is caring!