സ്വകാര്യ ആശുപത്രിയിലെ അനസ്ഥ നീതി കിട്ടാന്‍ അച്ഛന്‍ നടത്തുന്ന നിരാഹാരം നാലാം ദിവസത്തിലേക്ക്

സ്വകാര്യ ആശുപത്രിയിലെ അനസ്ഥ നീതി കിട്ടാന്‍ അച്ഛന്‍ നടത്തുന്ന നിരാഹാരം നാലാം ദിവസത്തിലേക്ക്

ചങ്ങരംകുളം:സ്വകാര്യ ആശുപത്രിയിലെ അനാസ്ഥ മൂലം കുഞ് രോഗിയായ സംഭവത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവ്യപ്പെട്ട് പിതാവ് തുടരുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആശുപത്രി അധികൃതര്‍ മൗനം തുടരുന്നു.
പ്രസവാനന്തരം എടപ്പാള്‍ സ്വദേശിയായ യുവതിയുടെ കുഞിന് അംഗവൈകല്യം സംഭവിച്ചെന്നും ആശുപത്രി അധികൃതരുടെയും,യുവതിയെ ചികില്‍സിച്ച ഡോക്ടറുടെ കൈപ്പിഴയും അശ്രദ്ധയുമാണ് സംഭവത്തിന് കാരണമെന്നും കാണിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.
കുഞിന് മൂന്ന് മാസത്തെ ആയുസ്സ് മാത്രം കണക്കാക്കിയ ആശുപത്രി അധികൃതര്‍ക്ക് മുന്നില്‍ ജോലി ഉപേക്ഷിച്ചും ഉള്ളതെല്ലാം വിറ്റു പെറുക്കിയും ഇരുപത് ലക്ഷത്തോളം രൂപ ചിലവഴിച്ചിട്ടും ആശുപത്രി അധികൃതര്‍ ഒരു കരുണയും തങ്ങളോട് കാണിച്ചില്ലെന്നാണ് മാതാപിതാക്കളുടെ പരാതി.
തങ്ങളോടും തന്റെ മകനോടും കാണിച്ച ക്രൂരത മറ്റൊരു മാതാപിതാക്കള്‍ക്കും ഇനി ഉണ്ടാവരുതെന്നും തങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണം എന്നും ആവശ്യപ്പെട്ടാണ് ആലൂര്‍ സ്വദേശിയായ പിതാവ് എടപ്പാള്‍ ടൗണില്‍ അനിശ്ചിത കാല നിരാഹാരം തുടരുന്നത്. ആശുപത്രിയില്‍ കയറിയിറങ്ങി മൂന്ന് വര്‍ഷമായി പ്രതീക്ഷയില്‍ കഴിഞിരുന്ന അഭിലാഷ് തിന്കളാഴ്ചയാണ് എടപ്പാള്‍ ജംഗ്ഷനില്‍ തൃശ്ശൂര്‍ റോഡില്‍ നിരാഹാരം തുടങ്ങിയത്.
മൂന്ന് വര്‍ഷം മുംബ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച കുഞിന് അംഗവൈകല്യം സംഭവിച്ചതിന് കാരണം ആശുപത്രി അധികൃതരുടെ അശ്രദ്ധയാണെന്നും കുഞിനെ ചികില്‍സിച്ചതിന്റെ ഫലമായി വീടും ജോലിയും അടക്കം സര്‍വതും നഷ്ടപ്പെട്ടെന്നും ആശുപത്രി അധികൃതര്‍ തിരിഞു നോക്കിയില്ലെന്നുമാണ് അഭിലാഷിന്റെ ആരോപണം.
മാനേജ്‌മെന്റ് സ്വാധീനം ചെലുത്തി നിയമ സംവിധാനങ്ങള്‍ പോലും വിലക്ക് വാങ്ങിയിരിക്കുകയാണെന്നും നീതി ലഭിക്കുന്നില്ലെന്കില്‍ മരണം വരെ നിരാഹാരം കിടക്കുമെന്നും അഭിലാഷ് പറഞു.
ആശുപത്രി അധികൃതര്‍ ഇനിയും അവഗണന തുടര്‍ന്നാല്‍ ആശുപത്രിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നാണ് കുഞിന്റെ മാതാവ് പറയുന്നത്.
സംഭവത്തില്‍ മുഖ്യധാര മാധ്യമങ്ങളോ,സര്‍ക്കാര്‍ സംവിധാനങ്ങളോ ഇടപെടാത്തതില്‍ പ്രദേശത്ത് ജനങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

Sharing is caring!