മലപ്പുറം പ്രസ്‌ക്ലബ്ബില്‍ ആര്‍എസ്എസ് അക്രമം

മലപ്പുറം പ്രസ്‌ക്ലബ്ബില്‍ ആര്‍എസ്എസ് അക്രമം

മലപ്പുറം: പ്രസ് ക്ലബ്ബില്‍ കയറി ആര്‍എസ്എസുകാര്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചു. പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ അക്രമിക്കുന്നത് ഫോട്ടോയെടുത്തതിനാണ് പ്രസ്‌ക്ലബ്ബില്‍ കയറി അക്രമം അഴിച്ച് വിട്ടത്. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദ് സനീനിനെയാണ് ക്രൂരമായി മര്‍ദിച്ചത്. ഫുആദിന്റെ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ ഫുആദ് മലപ്പുറം സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആര്‍എസ്എസുകാര്‍ ബൈക്ക് യാത്രക്കാരനെ തടയുന്നു

ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. മുണ്ടുപറമ്പിലെ ആര്‍എസ്എസ് ഓഫീസില്‍ പടക്കമെറിഞ്ഞെന്ന പേരില്‍ പ്രതിഷേധ പ്രകടനവുമായി പോകുകയായിരുന്നു പ്രവര്‍ത്തകര്‍. ഇതിനിടെ എത്തിയ ബൈക്ക് യാത്രക്കാരനെ പ്രവര്‍ത്തകര്‍ മര്‍ദിച്ചപ്പോള്‍ പ്രസ്‌ക്ലബ്ബിലുണ്ടായിരുന്ന ഫുആദും ചന്ദ്രിക റിപ്പോര്‍ട്ടര്‍ ഷഹബാസും ദൃശ്യം പകര്‍ത്തി. ഇത് കണ്ട് ഓടിയെത്തി ഷഹബാസിന്റെ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും കിട്ടിയില്ല. ഇതിനിടെ ഫുആദിനെ മര്‍ദിച്ച് താഴെയിടുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.  മര്‍ദനമേറ്റ ബൈക്ക് യാത്രക്കാരന്‍ അബ്ദുല്ല ഫവാസും ആശുപത്രിയിലാണ്‌

ആശുപത്രിയില്‍ ചികിത്സ തേടിയ ഫുആദ്‌

Sharing is caring!