പ്രകൃതി വിരുദ്ധ പീഡനം: പൊന്നാനിയില്‍ യുവാവ് അറസ്റ്റില്‍

പ്രകൃതി വിരുദ്ധ പീഡനം: പൊന്നാനിയില്‍  യുവാവ് അറസ്റ്റില്‍

പൊന്നാനി: പ്രകൃതി വിരുദ്ധ പീഢനം നടത്തിയ യുവാവ് അറസ്റ്റില്‍. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പൊന്നാനി അഴീക്കല്‍സ്വദേശിയായ സീതിക്കാനകം മുജീബ് റഹ്മാനെയാണ് പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിനെത്തുടര്‍ന്ന് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. മുജീബ് റഹ്മാന്‍ വിദ്യാര്‍ഥിയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് കുറ്റിപ്പുറത്തെ ലോഡ്ജില്‍ കൊണ്ടുപോയി പീഢിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. സംഭവമറിഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊന്നാനി പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.

Sharing is caring!