മലപ്പുറം ചങ്ങരംകുളത്ത് സിനിമാതാരംഅനീഷിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

മലപ്പുറം ചങ്ങരംകുളത്ത്  സിനിമാതാരംഅനീഷിന്റെ  കാര്‍ അപകടത്തില്‍പ്പെട്ടു

മലപ്പുറം: ചങ്ങരംകുളം കാലടിത്തറയില്‍ സിനിമാ താരം സഞ്ചരിച്ച കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ എടപ്പാളിനും ചങ്ങരംകുളത്തിനും ഇടയില്‍ ഇന്നു കാലത്ത് എട്ട് മണിയോടെയാണ് അപകടം.

എറണാംകുളത്ത് നിന്ന് സ്വദേശമായ വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന സിനിമാ താരം അനീഷ്(സുഡാനി ഫ്രം നൈജീരിയ,ദൃശ്യം,ഫെയിം) സഞ്ചരിച്ച കാറില്‍ എടപ്പാള്‍ ഭാഗത്ത് നിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ വാഹനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നെന്കിലും സിനിമാ താരം അടക്കമുള്ള യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

Sharing is caring!