മദ്രസ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി ആഭരണം കവര്‍ന്ന കേസില്‍ പിടിയിലായ യുവതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി

മദ്രസ വിദ്യാര്‍ഥിനിയെ  തട്ടിക്കൊണ്ടു പോയി  ആഭരണം കവര്‍ന്ന കേസില്‍ പിടിയിലായ യുവതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി

പരപ്പനങ്ങാടി: മദ്രസ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി ആഭരണം കവര്‍ന്ന കേസില്‍ പിടിയിലായ യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു വന്നു പോലീസ് തെളിവെടുപ്പ് നടത്തി. പ്രതി താനൂര്‍ മഠത്തില്‍ റോഡിലെ എടക്കാമഠത്തില്‍ സജ്്ന(29)യെയാണ് തിരൂരങ്ങാടി എസ്ഐയുടെ നേതൃത്വത്തില്‍ പോലീസ് ചെമ്മാട്ടും പരപ്പനങ്ങാടിയിലും തെളിവെടുപ്പിനു കൊണ്ടു വന്നത്. കവര്‍ച്ച ലക്ഷ്യമിട്ടാണ് സജ്്ന ഏഴുവയസുകാരിയായ പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയതെന്നു പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 26 നാണ് ചെമ്മാട് കൊടിഞ്ഞി റോഡ് സ്വദേശിനിയായ ഏഴുവയസുകാരിയെ കാണാതായത്. രാവിലെ മദ്രസയിലേക്കു പോകുയായിരുന്ന കുട്ടിയെ സ്‌കൂട്ടറിലെത്തിയ സജ്്ന പരിചയം നടിച്ചു കൂട്ടികൊണ്ടു പോകുകയായിരുന്നു. ഉമ്മ ബാങ്കിലുണ്ടെന്നും കൂടെ വരണമെന്നും പറഞ്ഞു സ്‌കൂട്ടറില്‍ കയറ്റി വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു. തുടര്‍ന്നു കാലിക്കട്ട്് സര്‍വകലാശാലാ കാന്പസ്, വള്ളിക്കുന്ന് വഴി കോഴിക്കോട് പന്തീരാങ്കാവിലെത്തിയ ശേഷം അവിടെ നിന്നു ഓട്ടോയില്‍ കുട്ടിയുമായി കോഴിക്കോട് കമ്മത്ത് ലൈനിലെത്തി കുട്ടിയുടെ കയ്യിലെ സ്വര്‍ണ വള കൈക്കലാക്കുകയായിരുന്നു. തുടര്‍ന്നു ബസില്‍ കുട്ടിയുമായി കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. കുട്ടിയെ അവിടെ നിര്‍ത്തി സജ്്ന മുങ്ങുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ കുട്ടിയെ മെഡിക്കല്‍ കോളജ് പരിസരത്ത് കണ്ടെത്തി. കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സജ്്നയാണ് പ്രതിയെന്നു കണ്ടെത്തിയത്. സജ്്ന നേരത്തെ കൊടിഞ്ഞിയിലെ ഒരു വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. പരപ്പനങ്ങാടിയിലെ ഒരു യുവാവുമായി സജ്്ന പ്രണയത്തിലായിരുന്നു. ഇയാളെ ഉപയോഗിച്ചാണ് സജ്്നയെ പോലീസ് പിടികൂടിയത്. തെളിവെടുപ്പിന്റെ ഭാഗമായി പ്രതിയെ കുട്ടിയുടെ കൊടിഞ്ഞിയിലെ വീട്ടിലും സ്‌കൂട്ടറില്‍ സഞ്ചരിച്ച വിവിധ സ്ഥലങ്ങളിലും ഇന്നലെ കൊണ്ടുപോയി. കുട്ടിയുടെ പുസ്തകങ്ങളടങ്ങിയ ബാഗ് യൂണിവേഴ്്സിറ്റി കാന്പസിലെ പൊന്തകാട്ടില്‍ നിന്നു പ്രതി തന്നെ പോലീസിനു എടുത്തു കൊടുത്തു. കുട്ടിയുടെ കയ്യില്‍ നിന്ന് അപഹരിച്ച മുക്കാല്‍ പവന്റെ വള വില്‍പ്പന നടത്തിയ താനൂരിലെ ജ്വല്ലറിയിലും തെളിവെടുപ്പ് നടത്തി. വള ഇവിടെ നിന്നു കണ്ടെത്തി. 16500 രൂപക്കാണ് വള വില്‍പ്പന നടത്തിയതെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ഉപയോഗിച്ച ബൈക്കും കണ്ടെടുത്തിട്ടുണ്ട്. കുട്ടിയെ തട്ടികൊണ്ടുപോകല്‍, കവര്‍ച്ച എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൃത്യം നടത്താന്‍ സജ്്നയെ കൂടുതല്‍ പേര്‍ സഹായിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. സിസിടിവി ദൃശ്യങ്ങളാണ് യുവതിയെ പിടികൂടാന്‍ സഹായിച്ചത്. ഇതിനു പുറമെ നന്നന്പ്ര പാണ്ടിമുറ്റത്തെ ബേക്കറിക്കാര്‍ യുവതിയെക്കുറിച്ചുള്ള സൂചനയും പോലീസിനു നല്‍കിയിരുന്നു. സാന്പത്തിക പ്രയാസമാണ് മോഷണം നടത്താന്‍ കാരണമായതെന്നു യുവതി പോലീസിനു പറഞ്ഞു. റിമാന്‍ഡിലുള്ള പ്രതിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നു പോലീസ് അറിയിച്ചു.

Sharing is caring!