ജാര്‍ഘണ്ഡിലെ പ്രാദേശിക തിരഞ്ഞെടുപ്പ് വിജയം നല്കിയ ആത്മവിശ്വാസവുമായി മുസ്ലിംലീഗ് ബംഗാളിലേക്ക്….

മലപ്പുറം: ജാര്‍ഘണ്ഡിലെ പ്രാദേശികതിരഞ്ഞെടുപ്പ് വിജയം നല്കിയ
ആത്മവിശ്വാസവുമായി മുസ്ലിംലീഗ് സംഘം ബംഗാളിലേക്ക്. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും ജാര്‍ഘണ്ഡിലെ പ്രാദേശികതിരഞ്ഞെടുപ്പില്‍ ഇ.ടി മുഹമ്മദ് ബഷീറിനൊപ്പം നേതൃത്വം നല്കി മുസ്ലിംലീഗ് നേതാവ് സി.പി ബാവഹാജിയാണു ബംഗളിലേക്ക് പുറപ്പെട്ടത്.
ജാര്‍ഘണ്ഡില്‍ മുസ്ലിം ലീഗ് നേടിയ ചരിത്ര വിജയത്തിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. ജാര്‍ഘണ്ഡ് നല്കിയ ആവേശവും, ആത്മവിശ്വാസവും ചൂടാറാതെ ബംഗാളിലേക്ക് പകരുക എന്നതാണ് അടുത്ത ലക്ഷ്യമെന്ന് ബാവഹാജി പറഞ്ഞു. ഇന്ന് കൊല്ക്കത്തിയിലെത്തിയെന്നും രണ്ട് ദിവസം ഇവിടെയുണ്ടാകുമെന്നും ബാവഹാജി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. മുസ്ലിം ലീഗിന്റെ ചെറുതും, വലുതുമായ ഏതാനും യോഗങ്ങളില്‍ സംബന്ധിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാനും, കൂടുതല്‍ ആളുകളെ പാര്‍ട്ടിയിലേക്ക് ആകര്ഷിക്കുവാനുമുള്ള ശ്രമത്തിലാണ്. ജാര്ഘണ്ഡിലാകാമെങ്കില് ബംഗാളിലുമാകാം. ഏവരുടേയും പിന്തുണ അഭ്യര്‍ഥിക്കുകയാണെന്നും ബാവഹാജി പറഞ്ഞു.
RECENT NEWS

ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ: വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ [...]