മതം ഭ്രാന്തല്ലെന്ന് ശാന്തിഗിരി പഠിപ്പിച്ചു മന്ത്രി കെ.ടി ജലീല്‍

മതം ഭ്രാന്തല്ലെന്ന്  ശാന്തിഗിരി പഠിപ്പിച്ചു മന്ത്രി കെ.ടി ജലീല്‍

താനൂര്‍ : മതവിശ്വാസം ഭ്രാന്തായി കൊണ്ടു നടക്കരുതെന്ന് പഠിപ്പിച്ച മഹാപ്രസ്ഥാനമാണ് ശാന്തിഗിരിയെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍. തെയ്യാലയില്‍ ശാന്തിഗിരി ആശ്രമം പ്രാര്‍ത്ഥനാല സമര്‍പ്പണത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ ക്ഷേമവും ഐശ്വര്യവുമാണ് എല്ലാ ദര്‍ശനങ്ങളുടേയും അടിസ്ഥാനം, ദൈവത്തിലേക്കുള്ള വഴി മനുഷ്യനെ സ്നേഹിക്കലാണ്. സ്വന്തം വിശ്വാസമാണ് എല്ലാത്തിനെക്കാള്‍ മികച്ചത് മറ്റുള്ളതെള്ളാം ശരിയല്ലാത്തതാണെന്ന മൗലികവാദം ഉയരുന്ന ഇക്കാലത്ത് പരസ്പര വിശ്വാസവും സ്നേഹവുമാണ് യഥാര്‍ത്ഥ ദൈവ വിശ്വാസമെന്ന് പഠിപ്പിച്ച് അത്തരത്തലുള്ള കൂട്ടായ്മയാണ് ശാന്തിഗിരി സൃഷ്ടിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉച്ചക്ക് രണ്ടിന് നടന്ന സമ്മേളനത്തില്‍ ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അദ്ധ്യക്ഷനായിരുന്നു. പാണക്കാട് സയ്യിദ് ബഷീര്‍അലി ശിഹാബ് തങ്ങള്‍ മുഖ്യ അതിഥിയായിരുന്നു. മതസൗഹാര്‍ദത്തെ ഊട്ടി ഉറപ്പിക്കുന്ന്തിന് ശാന്തിഗിരിയുടെ സംഭാവനകള്‍ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു
ആശ്രമത്തിനായി ഭൂമി അര്‍പ്പിച്ച കൈതക്കാട് കെ.പത്മനാഭനേയും ഭാര്യ പത്മാവതിയേയും സമ്മേളന വേദിയില്‍വച്ച് മന്ത്രി കെ..ടി ജലീല്‍ ആദരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പി.കെ. അബ്ദുറബ് എം.എല്‍.എ നിര്‍വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി.ചൈതന്യ ജ്ഞാനതപസ്വി, സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായി. ചലച്ചിത്ര നടന്‍ കൊല്ലം തുളസി, കവിയും പല്ലന കുമാരനാശാന്‍ സ്മാരക സമിതി ചെയര്‍മാനുമായ രാജീവ് ആലുങ്കല്‍ , ബി.പി.എല്‍ ഇന്ത്യ സി.എം.ഡി ഡോ. കെ.വി. കൃഷ്ണന്‍ ചങ്ങരംകുളം, നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ പനയത്തില്‍, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, നൗഷാദ് കെ, എം.പി.മുഹമ്മദ്, വാര്‍ഡ് അംഗം ഫാത്തിമ ഹനീഫ, അബ്ദുള്‍ മജീദ്, ഇ.കെ.ലേഖ, പി.എം.ചന്ദ്ര ശേഖരന്‍, കെ.അനീഷ്, സി.അഞ്ജലി എന്നിവര്‍ പങ്കെടുത്തു. ശാന്തിഗിരി അആശ്രമം മലപ്പുറം ഏരിയ ഇന്‍ചാര്‍ജ് സ്വാമി മനുചിത്ത ജ്ഞാന തപസ്വി സ്വാഗതവും ശാന്തിഗിരി കോഡിനേഷന്‍ കമ്മമിറ്റി അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ എന്. പുരുഷോത്തമന്‍ കൃതജ്ഞതയും പറഞ്ഞു.

Sharing is caring!