വ്യക്തി നിഷ്ഠയുടെ ദൃഢപ്രതിജ്ഞകള്‍ ഏറ്റുചൊല്ലി എസ് എസ് എഫ് ഉണര്‍ത്തുസമ്മേളനത്തിന് സമാപ്തി
കൂരിയാട് : എസ് എസ് എഫിന്റെ നാല്പത്തഞ്ചാം സ്ഥാപകദിനത്തോടനുബന്ധിച്ച് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഉണര്‍ത്തുസമ്മേളനത്തിന് ഉജ്ജ്വല സമാപനം. പരസ്യ പ്രചാരണങ്ങളും സോഷ്യല്‍ മീഡിയ സന്ദേശങ്ങളും ഉപയോഗിക്കാതെ നേതാക്കള്‍ അണികളിലേക്കിറങ്ങി മാത്രം നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ സംഗമിപ്പിച്ച് പുതിയ സമ്മേളന മാതൃക സൃഷ്ടിച്ചാണ് സമ്മേളനത്തിന് കൊടിയിറങ്ങിയത്.
വിദ്യാര്‍ഥികളില്‍ സാമൂഹിക അവബോധം സൃഷ്ടിക്കാനും അരാഷ്ട്രീയ പ്രവണതകളോട് ജാഗ്രതപാലിക്കാനുമുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ സമാപനമായാണ് ഉണര്‍ത്തുസമ്മേളനം നടന്നത്. ഇതിനായി സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 6000 കേന്ദ്രങ്ങളില്‍ ഗ്രാമസഞ്ചാരവും 101 കേന്ദ്രങ്ങളില്‍ ഉണര്ത്തുസഞ്ചാരവും എത്തിച്ചേര്‍ന്നു. ശേഷമാണ് കൂരിയാട്ടെ വിശാലമായ നഗരിയില്‍ പ്രവര്‍ത്തകര്‍ സംഗമിച്ചത്.
വരു അഞ്ച് വര്‍ഷത്തെ കര്‍മ പദ്ധതികളുടെ പ്രഖ്യാപനം സമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാന അധ്യക്ഷന്‍ ഡോ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി നിര്‍വഹിച്ചു. ഉത വിദ്യാഭ്യാസ, തൊഴില്‍ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വരു അഞ്ച് വര്‍ഷകാലം ഊല്‍ നല്‍കും.
തീവ്രവാദ ഫാസിസ്റ്റ് പ്രവണതകളെ പ്രതിരോധിക്കാന്‍ സമാനമനസ്കരുമായി ചേര്‍് നി് പ്രവര്ത്തിക്കുമെും അദ്ദേഹം വ്യക്തമാക്കി. കാമ്പസുകളിലെ അരികുവത്കരണത്തിനും ദളിത് ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കുമെതിരെയുള്ള സമരങ്ങള്‍ ശക്തിപ്പെടുത്തും. അക്കാദമിക് രംഗത്തെ ചരിത്രത്തെ തിരുത്തുതിനുള്ള പ്രവണകളെ ചെറുക്കുതിന് വിദ്യാര്‍ഥി പ്രതിരോധം സൃഷ്ടിക്കുമെും ഫാറൂഖ് നഈമി നയപ്രഖ്യാപനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സി.കെ റാശിദ് ബുഖാരി അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് മുഖ്യ പ്രഭാഷണം നടത്തി. പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്, പേരോട് അബ്ദുല്‍ റഹ്മാന് സഖാഫി, എന്‍ വി അബ്ദുറസാഖ് സഖാഫി, പി എ മുഹമ്മദ് ഫാറൂഖ് നഈമി, എം അബ്ദുല്‍ മജീദ്, കെ അബ്ദുല്‍ റഷീദ്, സി പി ഉബൈദുല്ല സഖാഫി, എ മുഹമ്മദ് അശ്ഹര്‍, സി എന്‍ ജഅ്ഫര്‍ സംസാരിച്ചു.
പൈതൃക സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് കൈമാറാനുള്ള നീക്കം ചരിത്രത്തോടുള്ള അവഹേളനം: എസ് എസ് എഫ്
കൂരിയാട് / മലപ്പുറം: രാജ്യത്തിന്റെ അഭിമാനമായ പൈതൃക സ്ഥാപനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് കൈമാറാനുള്ള നീക്കം ചരിത്രത്തോടും പൈതൃകത്തോടുമുള്ള അവഹേളനമാണെ് എസ് എസ് എഫ് ഉണര്‍ത്തുസമ്മേളനം അഭിപ്രായപ്പെട്ടു. ആഗോളതലത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ പൈതൃകസംരക്ഷണത്തിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തു കാലത്താണ് ചെങ്കോ’യുടെ സംരക്ഷണ ചുമതല ഡാല്‍മിയ ഗ്രൂപ്പിനെ ഏല്പിച്ചിരിക്കുത്. ഇന്ത്യാ ചരിത്രത്തിലെ ഉജ്വലമായ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സ്മാരകത്തിന്റെ നടത്തിപ്പവകാശം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയതിലൂടെ പൈതൃകത്തെ കച്ചവടചരക്കാക്കു കേന്ദ്ര സമീപനമാണ് വെളിപ്പെ’ിരിക്കുത്. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രിമാര്‍ പതാക ഉയര്ത്തുതിലൂടെ ദേശീയ ചിഹ്നമായി മാറിയ ചെങ്കോ’യുടെ കാവല്‍ സ്വകാര്യ കമ്പനിക്ക് നല്‍കിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ പൈതൃകങ്ങള്‍ സംരക്ഷിക്കുതിലും രാജ്യത്തിന്റെ സംവിധാനങ്ങള്‍ കാര്യക്ഷമമായി നിലനിര്ത്തുതിലുമുള്ള പരാജയം സമ്മതിക്കുകയാണ്. സമ്മേളനത്തില്‍ സി കെ റാഷിദ് ബുഖാരി അധ്യക്ഷത വഹിച്ചു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]