സിവില്‍ സര്‍വീസില്‍ മലപ്പുറത്തിന്റെ അഭിമാനമായി ജുനൈദ്

വേങ്ങര: സിവില്‍ സര്‍വീസില്‍ മലപ്പുറത്തിന്റെ അഭിമാനമായി ജുനൈദ്. ഊരകം വെങ്കുളം സ്വദേശി പുത്തന്‍പീടിയേക്കല്‍ ജുനൈദിന് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഇരുന്നൂറാം റാങ്കാണ് ലഭിച്ചത്. സാധാരണക്കരായ മാതാപിതാക്കളുടെ മകനായി ജനിച്ച ജുനൈദ് പൊതു വിദ്യാലയങ്ങളില്‍ പഠനം നടത്തിയാണ് ഈ വിജയം കൊയ്‌തെന്നത് വിജയത്തിന് ഇരട്ടി മധുരം നല്‍കുന്നു. ഊരകംനെല്ലിപ്പറമ്പ് സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ശേഷം സ്വന്തം ഗ്രാമത്തിലെ ഊരകം വെങ്കുളത്തെ മര്‍ക്കസുല്‍ ഉലൂം ഹൈസ്‌കൂളിലും, എടരിക്കോട് പി.കെ.എം.എം.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടു പഠനവും പൂര്‍ത്തിയാക്കി.തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് എഞ്ചിനിയറിംഗ് പൂര്‍ത്തിയാക്കി രണ്ട് വര്‍ഷമായി ബാഗ്ലൂരിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. സിവില്‍ സര്‍വ്വീസിനായി തിരുവനന്തപുരത്തും, ബാഗ്ലൂരിലും പ്രതേക പരിശീലനം നടത്തിയിരുന്നു. പിതാവ് അബ്ദുല്‍ ജബ്ബാര്‍ ബാഖവി ഏറെ സന്തോഷത്തിലാണ്.ചിട്ടയായ മകന്റെ പഠനമാണ് ഈ വിജയത്തിലേക്ക് എത്തിചെതെന്ന് അദ്ദേഹം പറഞ്ഞു.26കാരനായ ജുനൈദിന് മൂന്ന് സഹോദരിമാരുമുണ്ട്.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]