ഫുട്‌ബോള്‍ ടീമുമായി മലപ്പുറം ചൈല്‍ഡ് ലൈന്‍

മലപ്പുറം: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവത്കരിക്കുന്നതിനും ബാലസൗഹൃദ ദേശം സാധ്യമാക്കുന്നതിനുമായി ചൈല്‍ഡ് ലൈന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫുട്‌ബോള്‍ ടീമിനെ ഗ്രൗണ്ടിലിറക്കും.
നല്ല ആരോഗ്യത്തിനായി തിരിതെളിക്കാം എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മികച്ച കൗമാരതാരങ്ങളെ അണിനിരത്തി ഒരു ഫുട്ബാള്‍ ടീമിനെ വിവിധ പ്രദേശങ്ങളിലെ ഫ്‌ളഡ്‌ലിറ്റ് ഫുട്‌ബോള്‍ മേളകളില്‍ പങ്കെടുപ്പിക്കും. സംസ്ഥാന തലത്തിലെ ആദ്യ സംരംഭമാണിത്. ടീം ചൈല്‍ഡ് ലൈനിന്റെ ഔദ്യോഗിക ജേഴ്്‌സിയുടെ പ്രകാശനം കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, ഐ.എസ്.എല്‍ താരം ആഷിക് കുരുണിയനു നല്‍കി പ്രകാശനം ചെയ്തു. മികച്ച മാതൃകയാണ് മലപ്പുറം ചൈല്‍ഡ് ലൈന്‍ മുന്നോട്ടു വെക്കുന്നതെന്നു കലക്ടര്‍ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി വരുന്ന അദ്ധ്യായന വര്‍ഷത്തില്‍ ജില്ലയിലെ സബ്ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍മാര്‍ക്ക് ജില്ലാ ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ ജില്ലാ തല ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ്്് സംഘടിപ്പിക്കും. ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ലോക ശിശുദിനമായ നവംബര്‍ 20 നു നടക്കും. സ്‌കൂളുകളില്‍ കായിക വിനോദങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്ന്യം നല്‍കുന്നതിനും, മികച്ച കായിക താരങ്ങളെ ഉയര്‍ത്തികൊണ്ടുവരുന്നതിനും ശാരീരികവും മാനസികവുമായ ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഇത്തരം ഒരു പദ്ധതിയുമായി ചൈല്‍ഡ്‌ലൈന്‍ മുന്നോട്ടുവന്നിട്ടുള്ളത്. കുട്ടികളിലെ സൈബര്‍ ലഹരിയുടെയും മയക്കുമരുന്നുകളുടെയും ഉപയോഗം മൂലം മാനസിക ശാരീരികാരോഗ്യമില്ലാത്ത പുതു തലമുറ വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ നൂതന പദ്ധതിയിലൂടെ പുതു മാതൃക സൃഷ്ടിക്കാനാവുമെന്നാണ്് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, വൈസ്പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ കെ.അജീഷ്, ചൈല്‍ഡ് ലൈന്‍ കോഓര്‍ഡിനേറ്റര്‍ സി.പി.സലീം, അന്‍വര്‍ കാരക്കാടന്‍ പങ്കെടുത്തു.
RECENT NEWS

കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകമെന്ന് സംശയം
മഞ്ചേരി: കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരന് മരിച്ചത് കൊലപാതകമാണെന്ന് സംശയം. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗുല്‍സാറിനെ [...]