രാജ്യത്തെ മതേതര മൂല്യങ്ങളോട് അസഹിഷ്ണുത കാണിക്കുന്നത് അപകടം: ബഷീറലി തങ്ങള്‍

രാജ്യത്തെ മതേതര മൂല്യങ്ങളോട്  അസഹിഷ്ണുത കാണിക്കുന്നത് അപകടം: ബഷീറലി തങ്ങള്‍

മലപ്പുറം: രാജ്യത്ത് നിലനില്‍ക്കുന്ന മതേതര മൂല്യങ്ങളോട് അസഹിഷ്ണുത കാണിക്കുന്നത് മൂഢത്തരവും അപകടകരവുമാണ് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍. നിലമ്പൂര്‍ ചന്തക്കുന്ന് മര്‍കസുല്‍ ഉലൂമില്‍ ഇസ്ലാമിയില്‍ സുന്നി യുവജന സംഘം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ ഒമ്പതാം ഉറൂസ് മുബാറാക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ മതേതര വിശ്വാസികള്‍ ഉണര്‍ന്ന് ചിന്തിക്കേണ്ട സമയാമാണിത്. മഹത്തുക്കള്‍ പടുത്തുയര്‍ത്തിയ, മഹത്തായ പൈതൃകമുള്ള രാജ്യത്ത് ഫാസിസ്റ്റ് ശക്തികളെ വളരാന്‍ അനുവദിക്കരുത്. അത് രാജ്യത്തെ ഓരോ പൗരന്റെയും കടമയാണ്. രാജ്യത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കുമായി ഒരു മെയ്യായി ഒരു മനസ്സായി മുന്നോട്ട് പോകണം. മത മൈത്രിയും സാമുദായിക സഹിഷ്ണുതയും കാത്തുസൂക്ഷിക്കാനായിരുന്നു പ്രതിഷേധത്തിന്റെ കനലെരിയുമ്പോഴെല്ലാം ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തത്. ശിഹാബ് തങ്ങള്‍ ജീവിതം ഉഴിഞ്ഞുവച്ചത് മറ്റുള്ളവര്‍ക്ക് വേണ്ടിയാണ്. അവരുടെ പ്രശ്നങ്ങളും പരാധീനതകളും കേള്‍ക്കാന്‍ തിരക്കുകള്‍ക്കിടയിലും അദ്ദേഹം സമയം കണ്ടെത്തി. അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ പുതുതലമുറ അനുധാവനം ചെയ്യണമൈന്നും അദ്ദേഹം നെഞ്ചേറ്റിയ മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കന്‍ തയ്യാറാകണമെന്നും തങ്ങള്‍ പറഞ്ഞു.
സമൂഹത്തിനും സമുദായത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച് വിടപറഞ്ഞ ശിഹാബ് തങ്ങളുടെ അമരസ്മരണയില്‍ നടന്ന ഉറൂസ് മുബാറക് ശിഹാബ് തങ്ങളെ സ്നേഹക്കുന്ന നൂറ് കണക്കിന് വിശ്വാസികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമയി. കാലത്ത് എട്ട് മണിക്ക് പാണക്കാട് മഖാമില്‍ നടന്ന സിയാറത്തിന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. കേന്ദ്ര മുശാവറ അംഗം എ മരക്കാര്‍ മുസ്ലിയാര്‍, കാളാവ് സൈതലവി മുസ്്ലിയാര്‍, സി.എച്ച് ത്വയ്യിബ് ഫൈസി, പി.എ മുഹമ്മദ് ബാഖവി, അരിപ്ര അബ്ദുറഹിമാന്‍ ഫൈസി, അബൂബക്കര്‍ ഹാജി കോപ്പിലാന്‍, കെ.പി ചെറീത് ഹാജി, , എം.എം കുട്ടി മൗലവി, കെ.വി ബീരാന്‍ മാസ്റ്റര്‍, സി.കെ മൊയ്തീന്‍ ഫൈസി, പി.കെ.എ ലത്തീഫ് ഫൈസി, ഹസന്‍ ഫൈസി കാച്ചിനിക്കാട്, ഒ.കെ.എം കുട്ടി ഉമരി സംബന്ധിച്ചു. തുടര്‍ന്ന് നിലമ്പൂരില്‍ നടന്ന അനുസ്മരണ സംഗമത്തില്‍ ജില്ലാ വൈ.പ്രസിഡന്റ് സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. എസ്.വൈ.എസ് ജില്ലാ വൈ.പ്രസിഡന്റ സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ പതാക ഉയര്‍ത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ.എ റഹ്മാന്‍ ഫൈസി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. മൗലിദ് പാരായാണത്തിന് ഇ.കെ കുഞ്ഞമ്മദ് മുസ്ലിയാര്‍, എ.പി യഅ്ഖൂബ് ഫൈസി, അബ്ദുല്‍ അസീസ് മുസ്ലിയാര്‍ മൂത്തേടം, സി അബ്ദുല്ല മൗലവി വണ്ടൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സി.എം കുട്ടി സഖാഫി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അബ്ദുറഹിമാന്‍ മുസ്ലിയാര്‍ മണി മൂളി, സി.പി അബൂബക്കര്‍ ദാരിമി, സി.കെ ഹനീഫ ദാരിമി, കരിം ബാഖവി ഇിരിങ്ങാട്ടിരി, സയ്യിദ് ഫസല്‍ തങ്ങള്‍ മമ്പാട്, അലി ദാരിമി തൃപ്പനച്ചി, ആറ്റക്കോയ തങ്ങള്‍ വണ്ടൂര്‍ നേതൃത്വം നല്‍കി. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സലീം എടക്കര ആമുഖ പ്രസംഗം നടത്തി. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മികച്ച മുദരിസിനുള്ള ശിഹാബ് തങ്ങള്‍ പുരസ്‌കാരം ബഷീറലി ശിഹാബ് തങ്ങള്‍ തിരുര്‍ ചെമ്പ്ര മുദരിസ് സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂരിന് സമ്മാനിച്ചു. സി.കെ ഹിദായത്തുല്ലാഹ്, കെ.ടി കുഞ്ഞാന്‍ ചുങ്കത്തറ, ടി.കെ അബ്ദുല്ല കുട്ടി മാസ്റ്റര്‍, കെ.ടി കുഞ്ഞിമോന്‍ ഹാജി വാണിയമ്പലം, ഹംസ ഫൈസി രാമംകുത്ത്, അമാനുല്ല ദാരിമി, അബ്ദുറഹിമാന്‍ ദാരിമി, ഇസ്ഹാഖ് അടുക്കത്ത്, മൂസ മാഹിരി പ്രസംഗിച്ചു. തുടര്‍ന്ന് സലഫിസ്റ്റുകളറിയില്ല സലഫിനെ എന്ന പ്രമേയത്തില്‍ നടന്ന ആദര്‍ശ ബോധന സംഗമത്തില്‍ ഹംസ റഹ്മാനി കൊണ്ടിപറമ്പ് ആമുഖ പ്രഭാഷണം നടത്തി. എം.ടി അബൂബക്കര്‍ ദാരിമി, അമീര്‍ ഹുസൈന്‍ ഹുദവി വിഷയാവതരണം നടത്തി.

Sharing is caring!