ഉംറക്ക് പോയ വെന്നിയൂര്‍ സ്വദേശി മദീനയില്‍ മരിച്ചു

ഉംറക്ക് പോയ  വെന്നിയൂര്‍ സ്വദേശി മദീനയില്‍ മരിച്ചു

മലപ്പുറം: ഉംറക്ക് പോയ വെന്നിയൂര്‍ സ്വദേശി മദീനയില്‍ വെച്ച് മരിച്ചു. വെന്നിയൂര്‍ കാച്ചടി പെരുങ്കുയ്യാല സ്വദേശി അയ്യകത്ത് ഹസ്സന്‍കുട്ടിയാണ്(62) മദീനയില്‍ വെച്ച് നിര്യാതനായത്. കഴിഞ്ഞ 11 ന് കുടുംബത്തോടൊപ്പം ഉംറ നിര്‍വ്വഹിക്കുന്നതിനായി പോയതായിരുന്നു.

ഉംറ കഴിഞ്ഞ് ബുധനാഴ്ച മടങ്ങാനിരിക്കെ ദേഹാസ്വസ്ഥം അനുഭവപെട്ടതിനെ തുടര്‍ന്ന് ചികിത്സയിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്. മയ്യിത്ത് ഖബറടക്കം മദീനയില്‍ നടത്തുമെന്ന് ബസുക്കള്‍ അറിയിച്ചു.

ഭാര്യ : ആമിന, മക്കള്‍: കുഞ്ഞിമുഹമ്മദ്, മുഹമ്മദ് റാഫി, ജഹ്ഫര്‍, ആയിശ, ഫാത്തിമ.
മരുമക്കള്‍: മൂജീബ് (വെന്നിയൂര്‍), സമീര്‍ (എടരിക്കോട്), ഫാത്തിമാബി (കൊളപ്പുറം), റജ് ന
തിരൂരങ്ങാടി പി.എസ്.എം.ഒ.കോളേജ് റിട്ടേ. ജീവനക്കാരനായിരുന്നു

(ഫോട്ടോ അടിക്കുറിപ്പ്)

മദീനയില്‍വെച്ച് മരിച്ച വെന്നിയൂര്‍ അയ്യകത്ത് ഹസ്സന്‍കുട്ടി

Sharing is caring!