തറവാട്ടുവീട്ടില്‍ അതിക്രമിച്ചു കയറി മാതാപിതാക്കളെ മര്‍ദ്ദിച്ചുകേസില്‍ തിരൂര്‍ സ്വദേശികളായ 2മക്കളുടെ മുന്‍കൂര്‍ ജാമ്യം കോടതി തള്ളി

തറവാട്ടുവീട്ടില്‍ അതിക്രമിച്ചു കയറി മാതാപിതാക്കളെ മര്‍ദ്ദിച്ചുകേസില്‍ തിരൂര്‍ സ്വദേശികളായ 2മക്കളുടെ  മുന്‍കൂര്‍ ജാമ്യം കോടതി തള്ളി

മഞ്ചേരി: തറവാട്ടു വീട്ടില്‍ അതിക്രമിച്ചു കയറി മാതാപിതാക്കളെ മര്‍ദ്ദിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ട് മക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. തിരൂര്‍ കൂട്ടായി കുറിയന്റെ പുരക്കല്‍ നജ്മുദ്ദീന്‍ (49), സഹോദരന്‍ അബ്ദുല്‍ ജലീല്‍ (39) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി സുരേഷ് കുമാര്‍ പോള്‍ തള്ളിയത്. മാതാപിതാക്കളായ അസൈനാര്‍, കുഞ്ഞലീമ എന്നിവര്‍ മക്കളായ പ്രതികള്‍ക്കെതിരെ ഇക്കഴിഞ്ഞ മാര്‍ച്ച് 12ന് താനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ തറവാട്ടു വീട്ടില്‍ കയറുന്നത് കോടതി വിലക്കിയിരുന്നു. ഇതിലുള്ള വിരോധം മൂലം മാര്‍ച്ച് 20ന് കൂട്ടായി പള്ളി വളപ്പിലുള്ള തറവാട്ടു വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതികള്‍ പിതാവിനെ വടി കൊണ്ടടിച്ചും മാതാവിനെ കുത്തിയും ചവിട്ടിയും പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.

Sharing is caring!